ഇരുളു വെളുക്കുമ്പോള്‍ നിഴലുകള്‍ മരിക്കുന്നില്ല
ചുവടുകള്‍ മറക്കുന്ന ചിലന്തികളെ ഞാന്‍ കണ്ടു
പഴതോക്കെയും കയങ്ങളല്ല
പഴുതുകളില്‍ സത്യം ഉറങ്ങട്ടെ
സ്പന്ധിക്കാത്ത തീവണ്ടികള്‍ പുകഞ്ഞുകൊണ്ടെയിരുന്നു
ഒരേയൊരു ഭൂമി മാത്രം
പ്രതിമകള്‍ പലതും കണ്ടു മറഞ്ഞു
അസ്ഥിയുറഞ്ഞ തെരുവുകള്‍ ഉറക്കമുണര്‍ന്നു
യന്ത്രങ്ങളില്‍ ഗൌളികള്‍ തന്‍ ശാസ്ത്രം
വിഷം ചീറ്റുന്ന നാസാദ്വാരങ്ങള്‍
ശ്വസിക്കട്ടെ ഈറന്റെ ഊഷ്മാവ്
ഗണിക്കട്ടെ കാലത്തിന്‍റെ വേരുകള്‍
വിടരട്ടെ ഗോത്ര ഗന്ധികള്‍
നാലാള്‍ അകലുന്ന കവലകള്‍ മാത്രം
ബാക്കി വയ്ക്കാതെ, ഭാരമാകാതെ
ഒരേയൊരു ഭൂമി മാത്രം
വളര്‍ച്ചകളില്‍ വരണ്ട കാഴ്ചകള്‍
പ്രയാണങ്ങള്‍ ഇനിയും
പച്ചപ്പുകളെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍
വടവൃക്ഷമായി തന്നെ നില്‍പ്പൂ
യാത്രകള്‍ നീളുകയാണ്, അരികോരങ്ങളും
ചാവേറിന്റെ വേഗത്തില്‍ ദീര്‍ഘനിശ്വാസങ്ങളുണ്ട്
അണയാത്ത തീയില്‍ ആശയുണ്ട്. നിരാശയുണ്ട്
വരട്ടെ കറുത്ത കാലൊച്ചകള്‍, മെലിഞ്ഞ മാസങ്ങള്‍
ഒരേയൊരു ഭൂമി, കലങ്ങിയ കയങ്ങളില്‍ രമിച്ചു
നിദ്രയുണ്ടായി, നിലാവുണ്ടായി. നിണങ്ങളും
ഒരേയൊരു ഭൂമി മാത്രം ...
No comments:
Post a Comment