Tuesday, May 25, 2010

എന്‍റെ കല്പാന്തകാലം

ഈറനണിഞ്ഞ മരച്ചുവട്ടില്‍
നിമഗ്നനായി ഞാന്‍ ഇരുന്നു

ആകാശത്തെ അഗാധഗര്‍ത്തങ്ങള്‍
അവരെന്‍റെ നക്ഷത്രങ്ങളെ മായിച്ചുകളഞ്ഞു

ദുഃഖം തളംകെട്ടിയ ചായിപ്പുകളില്‍
കട്ടന്‍ ചായ നക്കി ഞാന്‍ നിന്നു

ചിത്രഗുപ്തന്‍ അറയ്ക്കുന്ന വഴികളില്‍
ഞാന്‍ എന്‍റെ പ്രണയ കവാടം തീര്‍ത്തു

അസന്ഗ്നിദ്ധമായ അന്തരീക്ഷത്തില്‍
ഏതൊ പക്ഷി എന്‍റെ ചുമലുകള്‍ തേടി വന്നു

ടെലെഫോനിന്റെ അങ്ങേത്തലക്കല്‍ മൌനം
അതെന്‍റെ മേഘസന്ദേശം ആയിരുന്നു

നഗരപ്രാന്തങ്ങളില്‍, വണ്ടിപ്പുരയില്‍ അലയുന്ന
പൂക്കൂടകള്‍, കൂടെയെന്റെ വിയര്‍പ്പും രസവും

അകലുന്ന വേനല്‍, അറയ്ക്കുന്ന മന്ത്രങ്ങള്‍
ഉച്ചാരണത്തിന്റെ വൈകല്യം, മഴയുടെ മാധുര്യം

നീര്‍ത്ത ചിലന്തികള്‍ എന്‍റെ തലച്ചോറില്‍ നെയ്യുന്നു
അധിവാസത്തിന്റെ അനന്യസമരങ്ങള്‍

No comments:

Post a Comment