Thursday, May 27, 2010

ഒരു എ. ടി. എം കാവല്‍ക്കാരന്‍

ഒരു മനുഷ്യന്‍ അനാവരണം ചെയ്യപ്പെട്ടു
ദൈവതിങ്കലാളല്ല, ശീതമായൊരു സ്നേഹസ്പര്‍ശം
ഉരുക്ക് കൈകള്‍, കടലാസ്സില്‍ തെളിയുന്ന സൌഭാഗ്യം
അത് പ്രതീക്ഷയായിരുന്നു, മുഖംമൂടികളില്‍ ഉള്ള പ്രതീക്ഷ


അയാളുടെ വാരിയെല്ലുകള്‍ ചുട്ടിപുണര്‍ന്നു, നിദ്രയോടൊപ്പം
നിശ്വാസങ്ങളും, നാളെകള്‍, നാളെകള്‍ ! നല്ല നായട്ടിനുള്ള നാരികള്‍
ചുമലില്‍ താരകങ്ങള്‍, ആരയില്‍ പാമ്പിന്‍ തുകല്‍ മുദ്ര
ഒടിഞ്ഞുകുത്തിയ കാലത്തില്‍ അയാളൊരു നേര്‍ത്ത തകിടായി നിന്നു

ഓര്‍ക്കാന്‍ മടിക്കുന്ന യന്ത്രം, നന്ദിയില്ലാത്ത നായക്ക് സമം
ഓര്‍മ്മകള്‍ മാത്രമുള്ള മന്ത്രം, പണമെന്‍ കീശക്കു കാവല്‍ക്കാരന്‍
തെറിക്കുന്ന കടലാസ് കാക്കകള്‍, മിടിക്കുന്ന ചോരക്കുഴലുകള്‍

ഇനിയും യാമങ്ങള്‍ പണത്തിന്‍റെ ചുവടുകള്‍, വഴിവിളക്കുകള്‍
വൃത്തികെട്ട സ്വരത്തില്‍ ഞരങ്ങുന്ന എന്‍റെ പഴഞ്ചന്‍ പാട്ടുപെട്ടിയും
കൈയമാമിട്ട കാലത്തിന്‍ കാല്‍ക്കല്‍ ഞാനെന്‍റെ ചാക്കും ചുരുട്ടി കിടക്കട്ടെ
അര്‍ദ്ധവിരാമം കുറിക്കുന്ന മാത്രയില്‍, ചെളിയില്‍ നഖം താഴ്ത്തി ...

No comments:

Post a Comment