എന്‍റെ പക്ഷത്തില്‍
ആരുമില്ലായിരുന്നു
ഞാനറിയാതെ നാനാര്‍ഥങ്ങള്‍
എന്നെ പിന്തുടര്‍ന്നു
പല ഭാഷകള്‍
പല നിറങ്ങള്‍
പല മുഖങ്ങള്‍
ജീവിതത്തെ ഞാന്‍
നെടുകെ മുറിച്ചുവെച്ചു
വിറയ്ക്കുന്ന കൈകളില്‍
ഞാന്‍ കാലത്തിനെ കണ്ടു
വെള്ളിനിറമുള്ള പല്ലികള്‍
അവരെന്റെ കൂട്ടുകാരായിരുന്നു
പണിതീരാത്ത കോണ്‍ക്രീറ്റ് കമ്പികള്‍
എന്‍റെ യാത്രയുടെ ദൂരങ്ങളായിരുന്നു
സ്മരണികയുടെ സുഷുപ്തികള്‍
അതെനിക്ക് വേണ്ട
വിഭ്രാന്തിയുടെ ഹൃസ്വ നിദ്രകളെ
നിങ്ങളെ ഞാന്‍ കാമിക്കട്ടെ
കാലത്തിന്‍റെ വയലോരങ്ങളില്‍
വിളയുന്ന ഓര്‍മ്മകള്‍
അവിരിന്നു ദാഹിച്ചു കരയും
അവര്‍ക്കായി മാത്രം
എന്‍റെ നിതാന്ത സംഗീതം
യരൊരുവാന്‍ ഒറ്റക്കാകുന്നുവോ .. അവന്‍ ശരിയായ പാതയിലാണ് !
ReplyDeleteആശംസകള്‍ !
Thanks Praphul ... Let us see how far it goes ...
ReplyDelete