അവന്‍ ഗന്ധോന്മാദത്തിന്റെ
ചുവട്ടിലായിരുന്നു
ഓര്‍മകളിലെ ചുവന്ന നക്ഷത്രങ്ങള്‍
അവനു കടലാസ് പൂക്കളായി
ചാഞ്ഞിറങ്ങുന്ന കയ്യാലയില്‍
മഞ്ചിരാതുകള്‍ കണ്ടു
ആത്മാവിന്‍റെ കാലൊച്ചകള്‍
ഭാഷയില്‍ അരുവികളായി
ഇടയക്കിടെ പെയ്യുന്ന
നല്‍മഴയില്‍ ഞാനൊരു
വേഴാമ്പല്‍ പക്ഷത്തിലായി
പത്രച്ചുരുളുകളില്‍ ചുരുങ്ങുന്ന
വേടന്മാര്‍ എന്‍റെ അക്ഷഹൃദയം തേടി
ഇനിയും ഈ കണ്ണുനീര്‍ താലത്തില്‍
ചിറകരിഞ്ഞ കടവാവലുകള്‍
എന്‍റെ സ്വപ്നകവാദത്തിനു കാവലിരിക്കുന്നു
എന്തിനെന്നറിയാത്ത ഞാനും
എന്തിനെന്നറിയുന്ന്ന ഞാനും
തീച്ചൂളയില്‍ കൊടിയടയാല്ങ്ങളായി
സമരച്ചുവടുകള്‍ മറക്കാതെ
നടക്കാം ഇനിയും
വചനപ്രത്യയങ്ങള്‍
വിരിക്കാം പോരിന്റെ
സൌഹൃദ മാപിനികള്‍
No comments:
Post a Comment