Tuesday, May 18, 2010

കിനാവിന്‍റെ കാത്തിരിപ്പുകള്‍

ഒരു വെളിച്ചം
കിഴക്ക് തലവെച്ചൊരു നിദ്ര
അവിടൊരു യാത്ര

ഓര്‍മകളില്‍ സമരങ്ങളുണ്ട്
മരണങ്ങളും
വിയര്‍പ്പിന്‍റെ ഗന്ധം
സ്വപ്നത്തില്‍ ഇറ്റിറ്റു വീണു

ചായ്പ്പിലെ കാഴ്ചകള്‍
ചക്രങ്ങളില്‍ സഞ്ചരിച്ചു
അമ്മയുടെ പിറകില്‍
പല കണ്ണാടികള്‍ കണ്ടു

വിറയ്ക്കുന്ന കൈകളും
ഉടലും ചൂരുള്ള നിശ്വാസവും
പച്ചില തലപ്പത്തെ നീറുകളും
കടംകഥയല്ല

മറക്കാത്ത വെടിവില്‍
ഞാനോരക്ഷരതെറ്റായില്ലെങ്കില്‍
കുറിക്കാം നിനവിന്‍റെ നൂറു കവിതകള്‍

No comments:

Post a Comment