Showing posts with label Island. Show all posts
Showing posts with label Island. Show all posts

Saturday, January 27, 2024

ചെറു കഥ : അഗ്നിപുഷ്പങ്ങളുടെ ദ്വീപ്

കണ്ണുനീർ ചാലുകളിൽ നിന്നും അരുവികളുണ്ടാവാം, പക്ഷെ ഇവിടെ ഉണ്ടായതു അഗ്നിപുഷ്പങ്ങളുടെ ഒരു ദ്വീപാണ്. അവിടെ കണ്ണീർ ഒഴുകിയത് ഒരു ഗുഹാ മുഖത്തേക്കായിരുന്നു. അനന്തരം അവിടെ  താഴുന്ന ഒരു ശിഥിലമായ ദ്വീപ്. അവിടുത്തെ തീരങ്ങളിൽ നെരിപ്പോടുകൾ പുകഞ്ഞു കൊണ്ടേയിരുന്നു. അവിടുത്തെ പക്ഷികളുടെ ചിറകുകളും ധൂമ സമ്മിശ്രങ്ങൾ ആയിരുന്നു. അവർ പൂമ്പാറ്റകളെ പോലെ പരാഗണം ചെയ്തു കൊണ്ടിരുന്നു. അവരുടെ ദേശാടനങ്ങൾ ധൂമ രഥങ്ങൾ ആയിരുന്നു. അവിടെ വീണ്ടും കണ്ണീർ വാതകങ്ങൾ വലയങ്ങൾ തീർത്തു. അവിടുത്തെ അശാന്തി അവരുടെ വിഷയം ആയിരുന്നില്ല. കാഴ്ചയുടെ സീമകൾ മാത്രമായിരുന്നു അവിടുത്തെ പ്രഹേളിക.