ഒരു മധ്യാഹ്നത്തിന്റെ നിനവില്‍
അവളെനിക്കു 'രണ്ടാമൂഴം' വച്ച് നീട്ടി
ഒരു പകല്‍ക്കിനാവിന്റെ ഉറക്കച്ചടവില്‍
ഞാനതിന്‍ പുറം ചട്ടയില്‍ തലോടി മയങ്ങി
തെരുവിന്‍റെ ഊഷ്മാവിനെ ഞാന്‍ അറിഞ്ഞില്ല
ഓരങ്ങളിലെ ഉന്മാദ ലഹരിയെ ഞാന്‍ കുറുകെ കടന്നു
ഒരിക്കലും പൂക്കാത്ത ചന്ദന തൈമാവും മധുരം നിനച്ചു
കല്പിത കാലത്തിന്‍റെ പ്രവചനങ്ങള്‍ എന്‍റെ നെറുകയില്‍
ചന്ദ്രബിംബവും ജാലകം ചാരിനിന്നവളും നല്ല മരീചികകള്‍
വിറയ്ക്കുന്ന എന്‍റെ ചുണ്ടുകള്‍ പ്രണയത്തെ തെറ്റിദ്ധരിച്ചു
ഓളങ്ങളില്‍ നിലയക്കാത്ത കയങ്ങളുണ്ടെന്നു ഞാന്‍ അറിഞ്ഞില്ല
ചുവന്ന പുകച്ചുരുളുകളുടെ പോരുളെന്തെന്നു ഇനിയും എനിക്കറിയില്ല
കത്തികരിഞ്ഞ നിലങ്ങളെ സാക്ഷി, ഞാന്‍ അകലങ്ങിളില്‍ ഈര്‍പ്പം നുകര്‍ന്നു
പകര്‍ച്ചപ്പനിയെ പേടിച്ചരണ്ട നാട്ടില്‍ ഞാന്‍ കോമാളിയുടെ ഭാവപകര്‍ച്ച തേടി
ഇനിയൊരിക്കലും വഴാങ്ങാത്ത ഊഴങ്ങളില്‍ ഞാന്‍ ഊഴിയിട്ടു
വഴിയോരങ്ങളിലെ സീല്‍ക്കാരങ്ങളില്‍ വിടരുന്ന പാലപ്പൂക്കളെ ഞാന്‍ കണ്ടില്ല
ഭീമന്‍ വൈദേഹിയെയും പാഞ്ചാലി രാമനെയും അറിഞ്ഞിരുന്നെങ്കില്‍!
വടവൃക്ഷം ബാക്കിയായി, പിന്നെ കുറെ താപസ വാല്മീകങ്ങളും
നിസംഗം, നിശൂന്യം, നിര്‍ലജ്ജം, നിര്‍വ്യാജം നീരദങ്ങളെ ഞാന്‍ പ്രണയിച്ചു
സത്യം അസത്യത്തെ തെടുന്നുവേന്നറിയാന്‍ നന്നേ വൈകി
പിഴക്കാത്ത കണക്കുകളില്‍ അഭിരമിക്കുന്ന കാലങ്ങളെ പഴി പറഞ്ഞു ഞാനും
ഞാനില്ലാത്ത നിലാവും നീര്നായകളും നാല്കവലകളില്‍ നായാടി
ചെമ്പന്‍ പുകച്ചുരുളിന്‍ ധൂമമായി ഞാന്‍ അലിയട്ടെ അക്ഷരച്ചുരളുകളില്‍
വേണ്ട! ബാക്കി വയ്ക്കാന്‍ ഓര്‍മയുടെ അക്ഷയപാത്രങ്ങളൊന്നും തന്നെ
No comments:
Post a Comment