അതൊരു കടല്‍ തീരമാണ്. അവിടെ ഞങ്ങള്‍ വിരുന്നുകാര്‍. കടലോരത്തില്‍ സമര്‍ഥന്‍മാരായ ബൈക്ക് സഞ്ചാരികള്‍ പാഞ്ഞടുക്കുന്ന തിരകളില്‍ കുരുങ്ങി വീഴുന്നത് ഞങ്ങള്‍ കണ്ടു. അവര്‍ എവിടെ നിന്ന് വന്നെന്നോ ആരെ തിരക്കി വന്നെന്നോ എനിക്കറിയില്ല. പക്ഷെ ഈയം പാറ്റകളെ പോലെ അവര്‍ തിരകളുടെ വിന്യാസത്തില്‍ മയങ്ങി വീണു കൊണ്ടേയിരുന്നു. ഈ വീടിന്‍റെ മൂന്നാമത്തെ നിലയില്‍ നിന്നും ഒരു കാഴ്ച്ചക്കാരനാവാന്‍ നല്ല രസമാണെന്നു കരുതാം. ഈ വീടിനു വിദൂരങ്ങളില്‍ കണ്ണുകള്‍ ഉണ്ടെന്നു നമുക്ക് അനുമാനിക്കാം.
പക്ഷെ ഞങ്ങള്‍ എങ്ങനെ എവിടെ എത്തി എന്ന് മാത്രം ചോദിക്കരുത് ... കാരണം ഇത് ഇന്നലത്തെ സ്വപ്നത്തിന്‍റെ ചില അവശേഷിപ്പുകള്‍ മാത്രമാണ്. ഇവിടെ ഞാനും അനുജനും പിന്നെ ഞാന്‍ അറിയാത്ത
കുറെ മുഖങ്ങളും. ഇതൊരു കല്യാണ സല്ക്കരമാന്നെന്നു തോന്നുന്നു. അവിടത്തെ ആള്‍ക്കൂട്ടത്തില്‍ അവനും മറഞ്ഞു. പിന്നെ ഞാന്‍ കാണുന്നത് അവന്‍ കൊടുത്ത ഒരു കൊച്ചു കുടയുമായി നില്‍ക്കുന്ന സുന്ദരിയായ ഒരു സ്ത്രീയെയാണ്. ആ കുടയ്ക്കും അവരുടെ സാരിക്കും നീല നിറമാണ്. എനിക്കുറപ്പാണ് ഈ കുട വിദേശത്ത് നിന്നും കൊണ്ട് വന്നതാണ്. അത് കടലിനേക്കാള്‍ നീല നിറത്തിലുള്ളതായിരുന്നു.
ഞാന്‍ അവരോടു കയര്‍ത്തു ...
ഞാന്‍ അവിടെ എത്തുന്നതിനു മുന്‍പ് ജന്മ ഗ്രിഹതിലായിരുന്നു എന്നെനിക്കറിയാം. അവിടെയും അനുജന്‍ കൂടെ ഉണ്ടായിരുന്നു. ജീവിതത്തില്‍ വെറുക്കുന്ന പല മുഖങ്ങളോടും ഞാന്‍ സൌമ്യമായി സംസാരിച്ചു.
ആ കുടെയുടെ അവകാശി ഞാന്‍ ആണെന്ന് പറഞ്ഞു. അവരുടെ മറുപടി എനിക്കിപ്പോള്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല. അപ്പോള്‍ ഞാന്‍ എത്ര കാലം പിന്നിലാണ് സഞ്ചരിക്കുന്നെതെന്നു അറിഞ്ഞിരുന്നില്ല !
No comments:
Post a Comment