Sunday, May 23, 2010

സ്വാതന്ത്ര്യത്തിന്‍റെ ദുഃഖം

മുഖാമുഖം
രണ്ടു പരുന്തുകള്‍
ചുറ്റും കടന്നലിന്റെ ഇരമ്പല്‍
ചോരയെ സ്പര്‍ശിച്ച രാത്രികള്‍
അവര്‍ തേടുന്ന മാംസം
എന്‍റെ തലച്ചോറാണ്




അവര്‍ ഉണക്കുന്ന മുഖംമൂടികള്‍
എന്‍റെ മജ്ജയാണ്
അവര്‍ കൂട്ടുന്ന കൂടിനു വേണം
എന്‍റെ നാവിന്‍ ചുരുളുകള്‍

മരം കായുന്ന വെയിലില്‍
ഞാന്‍ കണ്ട കാഴ്ച
ഉരുകുന്ന നാവില്‍
തിളയ്ക്കുന്ന ഭാഷയില്‍
ഞാന്‍ കണ്ട കവിത
അതെല്ലാം ഒന്നാണ്

ചുവന്ന ചെളിവെള്ളം
വെളുപ്പിച്ച കാലുകള്‍
ഒരു ഹൃസ്വ യാത്രയില്‍
മുഴക്കുന്ന മഴക്കുഴികള്‍
അതിന്‍ ആഴത്തില്‍ 
നീന്തിത്തുടിക്കുന്നു
അകാശനയനങ്ങള്‍  

വെണ്ണീര്‍കുന്നുകള്‍
കടംതന്ന കാലം
അത് നടന്നു തീര്‍കുന്ന
അപ്പുപ്പന്‍താടികള്‍
ഇനിയും മടിക്കുന്ന
മൃത്യു കാലത്തില്‍
ആര്‍ക്കും വേണ്ടാത്ത
കണ്ണ്പോലകള്‍ ചിമ്മി
വാക്കുകള്‍ മന്ത്രിച്ചു
" ദുഃഖം സ്വതന്ത്രമായി"

No comments:

Post a Comment