അവളുടെ കണ്ണുകളിൽ ചോര പൊടിയാറില്ല, അവളുടെ ചുണ്ടുകളിൽ പുഞ്ചിരി മായാറില്ല. അവളുടെ ദൃശ്യ കോണുകളിൽ ദൃഢതയുള്ള ഒരായിരം ദീപങ്ങൾ ഞാൻ കാണുന്നു. അവളുടെ കുസൃതിയിലും പദസരത്തിന്റെ കിലുക്കത്തിലും വല്ലാത്ത വേഗം ഞാൻ അറിയുന്നു. അവൾ എന്തോ തിരയുന്നു, തേടുന്നു. അവളുടെ നാൾവഴികളിലെ ഒരു ജ്വാലയാകാൻ എനിക്ക് കഴിയുമോ? അവളുടെ ചിറകുകൾക്ക് ചാരുത നൽകാൻ എന്റെ ചിത്രങ്ങൾക്കു കഴിയുമോ? എനിക്കറിയില്ല. അവളുടെ നിശബ്ദതയിൽ ഒരു നേർത്ത ബിന്ദുവാകാൻ എനിക്ക് കഴിഞ്ഞേക്കാം. അത്ര മാത്രം.
Blog Search
Showing posts with label Fire. Show all posts
Showing posts with label Fire. Show all posts
Saturday, July 11, 2026
Saturday, January 27, 2024
ചെറു കഥ : അഗ്നിപുഷ്പങ്ങളുടെ ദ്വീപ്
കണ്ണുനീർ ചാലുകളിൽ നിന്നും അരുവികളുണ്ടാവാം, പക്ഷെ ഇവിടെ ഉണ്ടായതു അഗ്നിപുഷ്പങ്ങളുടെ ഒരു ദ്വീപാണ്. അവിടെ കണ്ണീർ ഒഴുകിയത് ഒരു ഗുഹാ മുഖത്തേക്കായിരുന്നു. അനന്തരം അവിടെ താഴുന്ന ഒരു ശിഥിലമായ ദ്വീപ്. അവിടുത്തെ തീരങ്ങളിൽ നെരിപ്പോടുകൾ പുകഞ്ഞു കൊണ്ടേയിരുന്നു. അവിടുത്തെ പക്ഷികളുടെ ചിറകുകളും ധൂമ സമ്മിശ്രങ്ങൾ ആയിരുന്നു. അവർ പൂമ്പാറ്റകളെ പോലെ പരാഗണം ചെയ്തു കൊണ്ടിരുന്നു. അവരുടെ ദേശാടനങ്ങൾ ധൂമ രഥങ്ങൾ ആയിരുന്നു. അവിടെ വീണ്ടും കണ്ണീർ വാതകങ്ങൾ വലയങ്ങൾ തീർത്തു. അവിടുത്തെ അശാന്തി അവരുടെ വിഷയം ആയിരുന്നില്ല. കാഴ്ചയുടെ സീമകൾ മാത്രമായിരുന്നു അവിടുത്തെ പ്രഹേളിക.
Subscribe to:
Posts (Atom)

