Thursday, May 27, 2010

വെളിപാടുകള്‍ക്കൊപ്പം

അക്ഷരങ്ങള്‍ എന്‍റെ ധ്രുവങ്ങലാണ് 
വാക്കുകള്‍ ഞാന്‍ കടമെടുത്ത ചങ്ങാടങ്ങളും 
സ്ഥായിയായ എല്ലാം ഞാന്‍ കടമെടുത്തു
വിശ്വാസമില്ലാത്ത വായു ഞാന്‍ ഭക്ഷിച്ചു

ഒറ്റതിരിഞ്ഞ നിഴലുകള്‍, പലമുഖമുള്ള പൂമ്പട്ടകള്‍
എങ്കിലും അവറ്റകള്‍ എന്നെ പിന്തുടര്‍ന്നു
അപരന്‍റെ ആത്മാവായി, അല്പഞാനമായി ഒക്കെ

ഭയം ഭയത്തിനെ കാര്‍ന്നു തിന്നോളും
എങ്കിലും ഞാന്‍ ഉള്ളറകളില്‍ സഞ്ചരിക്കും
ഭയത്തിന്‍റെ ജനനിയെ അന്വേഷിച്ച നിമിഷങ്ങള്‍
ഉന്മാദലഹരിയില്‍ കാടെടുത്ത കാലം


ഉറക്കം, ഉപ്പും നീരും ദൈവവും മരണവും ഒന്നായി
മാത്രകള്‍ മാത്രമാകുന്ന പ്രണയത്തിന്റെ സ്മശാനങ്ങളില്‍
ഉരുകുന്ന മിത്രമാണ് ഞാനും എന്‍റെ അപസ്മാരസ്പര്‍ശവും

ശേഷം, ശേഷക്രിയകല്‍ക്കില്ലാത്ത നെരിപ്പോടുകള്‍, സഖി
ഒന്നേ പറയാനുള്ളൂ, നടക്കാം പാടുള്ള വെളിപാടുകള്‍ക്കൊപ്പം

No comments:

Post a Comment