Sunday, May 30, 2010

Chains And Distances

In pursuit of distances
Realising the beats
He ventured a dream
Tagged in honey dwellings
Chores of a dwarf, flying
Kites were entombed in misery

There are many faces
Unknown to daylight
But whispering in the bedtimes
Unknown to the insane memories

His layers are lost
Not in love, but in a dreary past
Reminding a child within no womb
Kindness of pale yellow faces

Families are there
They are surrounded, Ashes are mounted
Celebration of death in bloodless vein
Even so, a watered soil in self

In split windows of tense future
They saw him positioned in reflex
Animated and baked in real
distances, devoid of a final


Thursday, May 27, 2010

ഒരു എ. ടി. എം കാവല്‍ക്കാരന്‍

ഒരു മനുഷ്യന്‍ അനാവരണം ചെയ്യപ്പെട്ടു
ദൈവതിങ്കലാളല്ല, ശീതമായൊരു സ്നേഹസ്പര്‍ശം
ഉരുക്ക് കൈകള്‍, കടലാസ്സില്‍ തെളിയുന്ന സൌഭാഗ്യം
അത് പ്രതീക്ഷയായിരുന്നു, മുഖംമൂടികളില്‍ ഉള്ള പ്രതീക്ഷ


അയാളുടെ വാരിയെല്ലുകള്‍ ചുട്ടിപുണര്‍ന്നു, നിദ്രയോടൊപ്പം
നിശ്വാസങ്ങളും, നാളെകള്‍, നാളെകള്‍ ! നല്ല നായട്ടിനുള്ള നാരികള്‍
ചുമലില്‍ താരകങ്ങള്‍, ആരയില്‍ പാമ്പിന്‍ തുകല്‍ മുദ്ര
ഒടിഞ്ഞുകുത്തിയ കാലത്തില്‍ അയാളൊരു നേര്‍ത്ത തകിടായി നിന്നു

ഓര്‍ക്കാന്‍ മടിക്കുന്ന യന്ത്രം, നന്ദിയില്ലാത്ത നായക്ക് സമം
ഓര്‍മ്മകള്‍ മാത്രമുള്ള മന്ത്രം, പണമെന്‍ കീശക്കു കാവല്‍ക്കാരന്‍
തെറിക്കുന്ന കടലാസ് കാക്കകള്‍, മിടിക്കുന്ന ചോരക്കുഴലുകള്‍

ഇനിയും യാമങ്ങള്‍ പണത്തിന്‍റെ ചുവടുകള്‍, വഴിവിളക്കുകള്‍
വൃത്തികെട്ട സ്വരത്തില്‍ ഞരങ്ങുന്ന എന്‍റെ പഴഞ്ചന്‍ പാട്ടുപെട്ടിയും
കൈയമാമിട്ട കാലത്തിന്‍ കാല്‍ക്കല്‍ ഞാനെന്‍റെ ചാക്കും ചുരുട്ടി കിടക്കട്ടെ
അര്‍ദ്ധവിരാമം കുറിക്കുന്ന മാത്രയില്‍, ചെളിയില്‍ നഖം താഴ്ത്തി ...

വെളിപാടുകള്‍ക്കൊപ്പം

അക്ഷരങ്ങള്‍ എന്‍റെ ധ്രുവങ്ങലാണ് 
വാക്കുകള്‍ ഞാന്‍ കടമെടുത്ത ചങ്ങാടങ്ങളും 
സ്ഥായിയായ എല്ലാം ഞാന്‍ കടമെടുത്തു
വിശ്വാസമില്ലാത്ത വായു ഞാന്‍ ഭക്ഷിച്ചു

ഒറ്റതിരിഞ്ഞ നിഴലുകള്‍, പലമുഖമുള്ള പൂമ്പട്ടകള്‍
എങ്കിലും അവറ്റകള്‍ എന്നെ പിന്തുടര്‍ന്നു
അപരന്‍റെ ആത്മാവായി, അല്പഞാനമായി ഒക്കെ

ഭയം ഭയത്തിനെ കാര്‍ന്നു തിന്നോളും
എങ്കിലും ഞാന്‍ ഉള്ളറകളില്‍ സഞ്ചരിക്കും
ഭയത്തിന്‍റെ ജനനിയെ അന്വേഷിച്ച നിമിഷങ്ങള്‍
ഉന്മാദലഹരിയില്‍ കാടെടുത്ത കാലം


ഉറക്കം, ഉപ്പും നീരും ദൈവവും മരണവും ഒന്നായി
മാത്രകള്‍ മാത്രമാകുന്ന പ്രണയത്തിന്റെ സ്മശാനങ്ങളില്‍
ഉരുകുന്ന മിത്രമാണ് ഞാനും എന്‍റെ അപസ്മാരസ്പര്‍ശവും

ശേഷം, ശേഷക്രിയകല്‍ക്കില്ലാത്ത നെരിപ്പോടുകള്‍, സഖി
ഒന്നേ പറയാനുള്ളൂ, നടക്കാം പാടുള്ള വെളിപാടുകള്‍ക്കൊപ്പം

Tuesday, May 25, 2010

എന്‍റെ കല്പാന്തകാലം

ഈറനണിഞ്ഞ മരച്ചുവട്ടില്‍
നിമഗ്നനായി ഞാന്‍ ഇരുന്നു

ആകാശത്തെ അഗാധഗര്‍ത്തങ്ങള്‍
അവരെന്‍റെ നക്ഷത്രങ്ങളെ മായിച്ചുകളഞ്ഞു

ദുഃഖം തളംകെട്ടിയ ചായിപ്പുകളില്‍
കട്ടന്‍ ചായ നക്കി ഞാന്‍ നിന്നു

ചിത്രഗുപ്തന്‍ അറയ്ക്കുന്ന വഴികളില്‍
ഞാന്‍ എന്‍റെ പ്രണയ കവാടം തീര്‍ത്തു

അസന്ഗ്നിദ്ധമായ അന്തരീക്ഷത്തില്‍
ഏതൊ പക്ഷി എന്‍റെ ചുമലുകള്‍ തേടി വന്നു

ടെലെഫോനിന്റെ അങ്ങേത്തലക്കല്‍ മൌനം
അതെന്‍റെ മേഘസന്ദേശം ആയിരുന്നു

നഗരപ്രാന്തങ്ങളില്‍, വണ്ടിപ്പുരയില്‍ അലയുന്ന
പൂക്കൂടകള്‍, കൂടെയെന്റെ വിയര്‍പ്പും രസവും

അകലുന്ന വേനല്‍, അറയ്ക്കുന്ന മന്ത്രങ്ങള്‍
ഉച്ചാരണത്തിന്റെ വൈകല്യം, മഴയുടെ മാധുര്യം

നീര്‍ത്ത ചിലന്തികള്‍ എന്‍റെ തലച്ചോറില്‍ നെയ്യുന്നു
അധിവാസത്തിന്റെ അനന്യസമരങ്ങള്‍

Monday, May 24, 2010

A Journey through Cascade

A beginning
Of cautions, alarms
And armed words
A voice 
In search of silence
Trembling in heart
Went down the memory lane

Comrades, flags and leafs
It saw amidst chaos
ripened in endless varieties

Stinking courts
Stale end media
And truth in between

Perhaps a sign of sigh
may have erupted
before the standing souls

face to face
A stigma
so loud and chanting

Daring the streets
I viewed
Avid lines, in common

Resolving the proxies
I ventured a call
to fight the odds

Save my eyes
Riddles are sleepless
I can continue to burn the ends

Skies are full gloom
I cherish their stillness
In my wet throat journey

To be sure of nearness
And naked lies, I must be patient
And pedal for future, prying in darkness 

Sunday, May 23, 2010

സ്വാതന്ത്ര്യത്തിന്‍റെ ദുഃഖം

മുഖാമുഖം
രണ്ടു പരുന്തുകള്‍
ചുറ്റും കടന്നലിന്റെ ഇരമ്പല്‍
ചോരയെ സ്പര്‍ശിച്ച രാത്രികള്‍
അവര്‍ തേടുന്ന മാംസം
എന്‍റെ തലച്ചോറാണ്




അവര്‍ ഉണക്കുന്ന മുഖംമൂടികള്‍
എന്‍റെ മജ്ജയാണ്
അവര്‍ കൂട്ടുന്ന കൂടിനു വേണം
എന്‍റെ നാവിന്‍ ചുരുളുകള്‍

മരം കായുന്ന വെയിലില്‍
ഞാന്‍ കണ്ട കാഴ്ച
ഉരുകുന്ന നാവില്‍
തിളയ്ക്കുന്ന ഭാഷയില്‍
ഞാന്‍ കണ്ട കവിത
അതെല്ലാം ഒന്നാണ്

ചുവന്ന ചെളിവെള്ളം
വെളുപ്പിച്ച കാലുകള്‍
ഒരു ഹൃസ്വ യാത്രയില്‍
മുഴക്കുന്ന മഴക്കുഴികള്‍
അതിന്‍ ആഴത്തില്‍ 
നീന്തിത്തുടിക്കുന്നു
അകാശനയനങ്ങള്‍  

വെണ്ണീര്‍കുന്നുകള്‍
കടംതന്ന കാലം
അത് നടന്നു തീര്‍കുന്ന
അപ്പുപ്പന്‍താടികള്‍
ഇനിയും മടിക്കുന്ന
മൃത്യു കാലത്തില്‍
ആര്‍ക്കും വേണ്ടാത്ത
കണ്ണ്പോലകള്‍ ചിമ്മി
വാക്കുകള്‍ മന്ത്രിച്ചു
" ദുഃഖം സ്വതന്ത്രമായി"

Wednesday, May 19, 2010

ഒറ്റയ്ക്കൊരാള്‍ !

എന്‍റെ പക്ഷത്തില്‍
ആരുമില്ലായിരുന്നു
ഞാനറിയാതെ നാനാര്‍ഥങ്ങള്‍
എന്നെ പിന്തുടര്‍ന്നു
പല ഭാഷകള്‍
പല നിറങ്ങള്‍
പല മുഖങ്ങള്‍
ജീവിതത്തെ ഞാന്‍
നെടുകെ മുറിച്ചുവെച്ചു

വിറയ്ക്കുന്ന കൈകളില്‍
ഞാന്‍ കാലത്തിനെ കണ്ടു
വെള്ളിനിറമുള്ള പല്ലികള്‍
അവരെന്റെ കൂട്ടുകാരായിരുന്നു
പണിതീരാത്ത കോണ്‍ക്രീറ്റ് കമ്പികള്‍
എന്‍റെ യാത്രയുടെ ദൂരങ്ങളായിരുന്നു

സ്മരണികയുടെ സുഷുപ്തികള്‍
അതെനിക്ക് വേണ്ട
വിഭ്രാന്തിയുടെ ഹൃസ്വ നിദ്രകളെ
നിങ്ങളെ ഞാന്‍ കാമിക്കട്ടെ

കാലത്തിന്‍റെ വയലോരങ്ങളില്‍
വിളയുന്ന ഓര്‍മ്മകള്‍
അവിരിന്നു ദാഹിച്ചു കരയും
അവര്‍ക്കായി മാത്രം
എന്‍റെ നിതാന്ത സംഗീതം

സ്വപ്നാടനത്തിന്റെ സംഗീതം

അവന്‍ ഗന്ധോന്മാദത്തിന്റെ
ചുവട്ടിലായിരുന്നു
ഓര്‍മകളിലെ ചുവന്ന നക്ഷത്രങ്ങള്‍
അവനു കടലാസ് പൂക്കളായി
ചാഞ്ഞിറങ്ങുന്ന കയ്യാലയില്‍
മഞ്ചിരാതുകള്‍ കണ്ടു
ആത്മാവിന്‍റെ കാലൊച്ചകള്‍
                                      ഭാഷയില്‍ അരുവികളായി
ഇടയക്കിടെ പെയ്യുന്ന
നല്‍മഴയില്‍ ഞാനൊരു
വേഴാമ്പല്‍ പക്ഷത്തിലായി
പത്രച്ചുരുളുകളില്‍ ചുരുങ്ങുന്ന
വേടന്മാര്‍ എന്‍റെ അക്ഷഹൃദയം തേടി

ഇനിയും ഈ കണ്ണുനീര്‍ താലത്തില്‍
ചിറകരിഞ്ഞ കടവാവലുകള്‍
എന്‍റെ സ്വപ്നകവാദത്തിനു കാവലിരിക്കുന്നു
എന്തിനെന്നറിയാത്ത ഞാനും
എന്തിനെന്നറിയുന്ന്ന ഞാനും
തീച്ചൂളയില്‍ കൊടിയടയാല്ങ്ങളായി

സമരച്ചുവടുകള്‍ മറക്കാതെ 
നടക്കാം ഇനിയും 
വചനപ്രത്യയങ്ങള്‍
വിരിക്കാം പോരിന്റെ
സൌഹൃദ മാപിനികള്‍

Tuesday, May 18, 2010

കിനാവിന്‍റെ കാത്തിരിപ്പുകള്‍

ഒരു വെളിച്ചം
കിഴക്ക് തലവെച്ചൊരു നിദ്ര
അവിടൊരു യാത്ര

ഓര്‍മകളില്‍ സമരങ്ങളുണ്ട്
മരണങ്ങളും
വിയര്‍പ്പിന്‍റെ ഗന്ധം
സ്വപ്നത്തില്‍ ഇറ്റിറ്റു വീണു

ചായ്പ്പിലെ കാഴ്ചകള്‍
ചക്രങ്ങളില്‍ സഞ്ചരിച്ചു
അമ്മയുടെ പിറകില്‍
പല കണ്ണാടികള്‍ കണ്ടു

വിറയ്ക്കുന്ന കൈകളും
ഉടലും ചൂരുള്ള നിശ്വാസവും
പച്ചില തലപ്പത്തെ നീറുകളും
കടംകഥയല്ല

മറക്കാത്ത വെടിവില്‍
ഞാനോരക്ഷരതെറ്റായില്ലെങ്കില്‍
കുറിക്കാം നിനവിന്‍റെ നൂറു കവിതകള്‍

Monday, May 17, 2010

They Murdered My Dreams

A set of gruesome murderers
visited me, in my dreams
on last night
I must say
it was not so morbid
that took place 
in railway scenes
somewhere in Russia
or in age old USSR

They killed each other
They chased one another
They followed many others

There were trees
Witnessing, high and above
And victims hide on their branches
And prayed to the sliding gods

A dream in translation

Saturday, May 8, 2010

Veneer Of Kisses




Veneer of kisses
Leaves behind a love
That larks forever


Temperate Sins
Touches a skin
In times of shiver


Sly mouths
They share my illness
Though in desperate smiles


Uncommon syllables
Spell in shambles
And riveted my eyes


Unable to undo
A skill so deep
I dig nude and weep

Monday, May 3, 2010

One Earth

One earth
Breathes its distance
Only one earth
Measures its miseries
Uncounted Schisms
Wavering chains
Brought wrath to its limits
Burning beneath
But hollow streams
Enough to water my quest

My arms were at her heart
And I stole her patience
Her cry became my destiny
But hollow streams
I jumped her skins
Deep, deep, layers beneath
A swollen sky
And tearing irons
At large a light, knee down
I stood like an owl
Went night like a loser
Heart is still an ocean
Dents are still wide open
But hollow streams
And I mistook her silence
One earth and many eyes
Came close to a circle
End that resembled a torus
In search of manifolds

ഒരേയൊരു ഭൂമി !

 ഇരുളു വെളുക്കുമ്പോള്‍ നിഴലുകള്‍ മരിക്കുന്നില്ല
ചുവടുകള്‍ മറക്കുന്ന ചിലന്തികളെ ഞാന്‍ കണ്ടു
പഴതോക്കെയും കയങ്ങളല്ല
പഴുതുകളില്‍ സത്യം ഉറങ്ങട്ടെ
സ്പന്ധിക്കാത്ത തീവണ്ടികള്‍ പുകഞ്ഞുകൊണ്ടെയിരുന്നു
ഒരേയൊരു ഭൂമി മാത്രം
പ്രതിമകള്‍ പലതും കണ്ടു മറഞ്ഞു

അസ്ഥിയുറഞ്ഞ തെരുവുകള്‍ ഉറക്കമുണര്‍ന്നു
യന്ത്രങ്ങളില്‍ ഗൌളികള്‍ തന്‍ ശാസ്ത്രം
വിഷം ചീറ്റുന്ന നാസാദ്വാരങ്ങള്‍
ശ്വസിക്കട്ടെ ഈറന്റെ ഊഷ്മാവ്
ഗണിക്കട്ടെ കാലത്തിന്‍റെ വേരുകള്‍
വിടരട്ടെ ഗോത്ര ഗന്ധികള്‍

നാലാള്‍ അകലുന്ന കവലകള്‍ മാത്രം
ബാക്കി വയ്ക്കാതെ, ഭാരമാകാതെ
ഒരേയൊരു ഭൂമി മാത്രം
വളര്‍ച്ചകളില്‍ വരണ്ട കാഴ്ചകള്‍
പ്രയാണങ്ങള്‍ ഇനിയും

പച്ചപ്പുകളെ കാര്‍ന്നു തിന്നുന്ന കാന്‍സര്‍
വടവൃക്ഷമായി തന്നെ നില്‍പ്പൂ
യാത്രകള്‍ നീളുകയാണ്, അരികോരങ്ങളും
ചാവേറിന്റെ വേഗത്തില്‍ ദീര്‍ഘനിശ്വാസങ്ങളുണ്ട്
അണയാത്ത തീയില്‍ ആശയുണ്ട്. നിരാശയുണ്ട്
വരട്ടെ കറുത്ത കാലൊച്ചകള്‍, മെലിഞ്ഞ മാസങ്ങള്‍
ഒരേയൊരു ഭൂമി, കലങ്ങിയ കയങ്ങളില്‍ രമിച്ചു
നിദ്രയുണ്ടായി, നിലാവുണ്ടായി. നിണങ്ങളും
ഒരേയൊരു ഭൂമി മാത്രം ...