ഒരു മനുഷ്യന്‍ അനാവരണം ചെയ്യപ്പെട്ടു
ദൈവതിങ്കലാളല്ല, ശീതമായൊരു സ്നേഹസ്പര്‍ശം
ഉരുക്ക് കൈകള്‍, കടലാസ്സില്‍ തെളിയുന്ന സൌഭാഗ്യം
അത് പ്രതീക്ഷയായിരുന്നു, മുഖംമൂടികളില്‍ ഉള്ള പ്രതീക്ഷ
അയാളുടെ വാരിയെല്ലുകള്‍ ചുട്ടിപുണര്‍ന്നു, നിദ്രയോടൊപ്പം
നിശ്വാസങ്ങളും, നാളെകള്‍, നാളെകള്‍ ! നല്ല നായട്ടിനുള്ള നാരികള്‍
ചുമലില്‍ താരകങ്ങള്‍, ആരയില്‍ പാമ്പിന്‍ തുകല്‍ മുദ്ര
ഒടിഞ്ഞുകുത്തിയ കാലത്തില്‍ അയാളൊരു നേര്‍ത്ത തകിടായി നിന്നു
ഓര്‍ക്കാന്‍ മടിക്കുന്ന യന്ത്രം, നന്ദിയില്ലാത്ത നായക്ക് സമം
ഓര്‍മ്മകള്‍ മാത്രമുള്ള മന്ത്രം, പണമെന്‍ കീശക്കു കാവല്‍ക്കാരന്‍
തെറിക്കുന്ന കടലാസ് കാക്കകള്‍, മിടിക്കുന്ന ചോരക്കുഴലുകള്‍
ഇനിയും യാമങ്ങള്‍ പണത്തിന്‍റെ ചുവടുകള്‍, വഴിവിളക്കുകള്‍
വൃത്തികെട്ട സ്വരത്തില്‍ ഞരങ്ങുന്ന എന്‍റെ പഴഞ്ചന്‍ പാട്ടുപെട്ടിയും
കൈയമാമിട്ട കാലത്തിന്‍ കാല്‍ക്കല്‍ ഞാനെന്‍റെ ചാക്കും ചുരുട്ടി കിടക്കട്ടെ
അര്‍ദ്ധവിരാമം കുറിക്കുന്ന മാത്രയില്‍, ചെളിയില്‍ നഖം താഴ്ത്തി ...
Thursday, May 27, 2010
വെളിപാടുകള്‍ക്കൊപ്പം
അക്ഷരങ്ങള്‍ എന്‍റെ ധ്രുവങ്ങലാണ്
വാക്കുകള്‍ ഞാന്‍ കടമെടുത്ത ചങ്ങാടങ്ങളും
സ്ഥായിയായ എല്ലാം ഞാന്‍ കടമെടുത്തു
വിശ്വാസമില്ലാത്ത വായു ഞാന്‍ ഭക്ഷിച്ചു
ഒറ്റതിരിഞ്ഞ നിഴലുകള്‍, പലമുഖമുള്ള പൂമ്പട്ടകള്‍
എങ്കിലും അവറ്റകള്‍ എന്നെ പിന്തുടര്‍ന്നു
അപരന്‍റെ ആത്മാവായി, അല്പഞാനമായി ഒക്കെ
ഭയം ഭയത്തിനെ കാര്‍ന്നു തിന്നോളും
എങ്കിലും ഞാന്‍ ഉള്ളറകളില്‍ സഞ്ചരിക്കും
ഭയത്തിന്‍റെ ജനനിയെ അന്വേഷിച്ച നിമിഷങ്ങള്‍
ഉന്മാദലഹരിയില്‍ കാടെടുത്ത കാലം
ഉറക്കം, ഉപ്പും നീരും ദൈവവും മരണവും ഒന്നായി
മാത്രകള്‍ മാത്രമാകുന്ന പ്രണയത്തിന്റെ സ്മശാനങ്ങളില്‍
ഉരുകുന്ന മിത്രമാണ് ഞാനും എന്‍റെ അപസ്മാരസ്പര്‍ശവും
ശേഷം, ശേഷക്രിയകല്‍ക്കില്ലാത്ത നെരിപ്പോടുകള്‍, സഖി
ഒന്നേ പറയാനുള്ളൂ, നടക്കാം പാടുള്ള വെളിപാടുകള്‍ക്കൊപ്പം
Tuesday, May 25, 2010
എന്‍റെ കല്പാന്തകാലം
ഈറനണിഞ്ഞ മരച്ചുവട്ടില്‍
നിമഗ്നനായി ഞാന്‍ ഇരുന്നു
ആകാശത്തെ അഗാധഗര്‍ത്തങ്ങള്‍
അവരെന്‍റെ നക്ഷത്രങ്ങളെ മായിച്ചുകളഞ്ഞു
ദുഃഖം തളംകെട്ടിയ ചായിപ്പുകളില്‍
കട്ടന്‍ ചായ നക്കി ഞാന്‍ നിന്നു
ചിത്രഗുപ്തന്‍ അറയ്ക്കുന്ന വഴികളില്‍
ഞാന്‍ എന്‍റെ പ്രണയ കവാടം തീര്‍ത്തു
അസന്ഗ്നിദ്ധമായ അന്തരീക്ഷത്തില്‍
ഏതൊ പക്ഷി എന്‍റെ ചുമലുകള്‍ തേടി വന്നു
ടെലെഫോനിന്റെ അങ്ങേത്തലക്കല്‍ മൌനം
അതെന്‍റെ മേഘസന്ദേശം ആയിരുന്നു
നഗരപ്രാന്തങ്ങളില്‍, വണ്ടിപ്പുരയില്‍ അലയുന്ന
പൂക്കൂടകള്‍, കൂടെയെന്റെ വിയര്‍പ്പും രസവും
അകലുന്ന വേനല്‍, അറയ്ക്കുന്ന മന്ത്രങ്ങള്‍
ഉച്ചാരണത്തിന്റെ വൈകല്യം, മഴയുടെ മാധുര്യം
നീര്‍ത്ത ചിലന്തികള്‍ എന്‍റെ തലച്ചോറില്‍ നെയ്യുന്നു
അധിവാസത്തിന്റെ അനന്യസമരങ്ങള്‍
നിമഗ്നനായി ഞാന്‍ ഇരുന്നു
ആകാശത്തെ അഗാധഗര്‍ത്തങ്ങള്‍
അവരെന്‍റെ നക്ഷത്രങ്ങളെ മായിച്ചുകളഞ്ഞു
ദുഃഖം തളംകെട്ടിയ ചായിപ്പുകളില്‍
കട്ടന്‍ ചായ നക്കി ഞാന്‍ നിന്നു
ചിത്രഗുപ്തന്‍ അറയ്ക്കുന്ന വഴികളില്‍
ഞാന്‍ എന്‍റെ പ്രണയ കവാടം തീര്‍ത്തു
അസന്ഗ്നിദ്ധമായ അന്തരീക്ഷത്തില്‍
ഏതൊ പക്ഷി എന്‍റെ ചുമലുകള്‍ തേടി വന്നു
ടെലെഫോനിന്റെ അങ്ങേത്തലക്കല്‍ മൌനം
അതെന്‍റെ മേഘസന്ദേശം ആയിരുന്നു
നഗരപ്രാന്തങ്ങളില്‍, വണ്ടിപ്പുരയില്‍ അലയുന്ന
പൂക്കൂടകള്‍, കൂടെയെന്റെ വിയര്‍പ്പും രസവും
അകലുന്ന വേനല്‍, അറയ്ക്കുന്ന മന്ത്രങ്ങള്‍
ഉച്ചാരണത്തിന്റെ വൈകല്യം, മഴയുടെ മാധുര്യം
നീര്‍ത്ത ചിലന്തികള്‍ എന്‍റെ തലച്ചോറില്‍ നെയ്യുന്നു
അധിവാസത്തിന്റെ അനന്യസമരങ്ങള്‍
Monday, May 24, 2010
A Journey through Cascade
A beginning
Of cautions, alarms
And armed words
A voice
In search of silence
Trembling in heart
Went down the memory lane
Comrades, flags and leafs
It saw amidst chaos
ripened in endless varieties
Stinking courts
Stale end media
And truth in between
Perhaps a sign of sigh
may have erupted
before the standing souls
face to face
A stigma
so loud and chanting
Daring the streets
I viewed
Avid lines, in common
Resolving the proxies
I ventured a call
to fight the odds
Save my eyes
Riddles are sleepless
I can continue to burn the ends
Skies are full gloom
I cherish their stillness
In my wet throat journey
To be sure of nearness
And naked lies, I must be patient
And pedal for future, prying in darkness
Sunday, May 23, 2010
സ്വാതന്ത്ര്യത്തിന്‍റെ ദുഃഖം
മുഖാമുഖം
രണ്ടു പരുന്തുകള്‍
ചുറ്റും കടന്നലിന്റെ ഇരമ്പല്‍
ചോരയെ സ്പര്‍ശിച്ച രാത്രികള്‍
അവര്‍ തേടുന്ന മാംസം
എന്‍റെ തലച്ചോറാണ്
അവര്‍ ഉണക്കുന്ന മുഖംമൂടികള്‍
എന്‍റെ മജ്ജയാണ്
അവര്‍ കൂട്ടുന്ന കൂടിനു വേണം
എന്‍റെ നാവിന്‍ ചുരുളുകള്‍
മരം കായുന്ന വെയിലില്‍
ഞാന്‍ കണ്ട കാഴ്ച
ഉരുകുന്ന നാവില്‍
തിളയ്ക്കുന്ന ഭാഷയില്‍
ഞാന്‍ കണ്ട കവിത
അതെല്ലാം ഒന്നാണ്
ചുവന്ന ചെളിവെള്ളം
വെളുപ്പിച്ച കാലുകള്‍
ഒരു ഹൃസ്വ യാത്രയില്‍
മുഴക്കുന്ന മഴക്കുഴികള്‍
അതിന്‍ ആഴത്തില്‍
നീന്തിത്തുടിക്കുന്നു
അകാശനയനങ്ങള്‍
വെണ്ണീര്‍കുന്നുകള്‍
കടംതന്ന കാലം
അത് നടന്നു തീര്‍കുന്ന
അപ്പുപ്പന്‍താടികള്‍
ഇനിയും മടിക്കുന്ന
മൃത്യു കാലത്തില്‍
ആര്‍ക്കും വേണ്ടാത്ത
കണ്ണ്പോലകള്‍ ചിമ്മി
വാക്കുകള്‍ മന്ത്രിച്ചു
" ദുഃഖം സ്വതന്ത്രമായി"
Wednesday, May 19, 2010
ഒറ്റയ്ക്കൊരാള്‍ !
എന്‍റെ പക്ഷത്തില്‍
ആരുമില്ലായിരുന്നു
ഞാനറിയാതെ നാനാര്‍ഥങ്ങള്‍
എന്നെ പിന്തുടര്‍ന്നു
പല ഭാഷകള്‍
പല നിറങ്ങള്‍
പല മുഖങ്ങള്‍
ജീവിതത്തെ ഞാന്‍
നെടുകെ മുറിച്ചുവെച്ചു
വിറയ്ക്കുന്ന കൈകളില്‍
ഞാന്‍ കാലത്തിനെ കണ്ടു
വെള്ളിനിറമുള്ള പല്ലികള്‍
അവരെന്റെ കൂട്ടുകാരായിരുന്നു
പണിതീരാത്ത കോണ്‍ക്രീറ്റ് കമ്പികള്‍
എന്‍റെ യാത്രയുടെ ദൂരങ്ങളായിരുന്നു
സ്മരണികയുടെ സുഷുപ്തികള്‍
അതെനിക്ക് വേണ്ട
വിഭ്രാന്തിയുടെ ഹൃസ്വ നിദ്രകളെ
നിങ്ങളെ ഞാന്‍ കാമിക്കട്ടെ
കാലത്തിന്‍റെ വയലോരങ്ങളില്‍
വിളയുന്ന ഓര്‍മ്മകള്‍
അവിരിന്നു ദാഹിച്ചു കരയും
അവര്‍ക്കായി മാത്രം
എന്‍റെ നിതാന്ത സംഗീതം
ആരുമില്ലായിരുന്നു
ഞാനറിയാതെ നാനാര്‍ഥങ്ങള്‍
എന്നെ പിന്തുടര്‍ന്നു
പല ഭാഷകള്‍
പല നിറങ്ങള്‍
പല മുഖങ്ങള്‍
ജീവിതത്തെ ഞാന്‍
നെടുകെ മുറിച്ചുവെച്ചു
വിറയ്ക്കുന്ന കൈകളില്‍
ഞാന്‍ കാലത്തിനെ കണ്ടു
വെള്ളിനിറമുള്ള പല്ലികള്‍
അവരെന്റെ കൂട്ടുകാരായിരുന്നു
പണിതീരാത്ത കോണ്‍ക്രീറ്റ് കമ്പികള്‍
എന്‍റെ യാത്രയുടെ ദൂരങ്ങളായിരുന്നു
സ്മരണികയുടെ സുഷുപ്തികള്‍
അതെനിക്ക് വേണ്ട
വിഭ്രാന്തിയുടെ ഹൃസ്വ നിദ്രകളെ
നിങ്ങളെ ഞാന്‍ കാമിക്കട്ടെ
കാലത്തിന്‍റെ വയലോരങ്ങളില്‍
വിളയുന്ന ഓര്‍മ്മകള്‍
അവിരിന്നു ദാഹിച്ചു കരയും
അവര്‍ക്കായി മാത്രം
എന്‍റെ നിതാന്ത സംഗീതം
സ്വപ്നാടനത്തിന്റെ സംഗീതം
അവന്‍ ഗന്ധോന്മാദത്തിന്റെ
ചുവട്ടിലായിരുന്നു
ഓര്‍മകളിലെ ചുവന്ന നക്ഷത്രങ്ങള്‍
അവനു കടലാസ് പൂക്കളായി
ചാഞ്ഞിറങ്ങുന്ന കയ്യാലയില്‍
മഞ്ചിരാതുകള്‍ കണ്ടു
ആത്മാവിന്‍റെ കാലൊച്ചകള്‍
ഭാഷയില്‍ അരുവികളായി
ഇടയക്കിടെ പെയ്യുന്ന
നല്‍മഴയില്‍ ഞാനൊരു
വേഴാമ്പല്‍ പക്ഷത്തിലായി
പത്രച്ചുരുളുകളില്‍ ചുരുങ്ങുന്ന
വേടന്മാര്‍ എന്‍റെ അക്ഷഹൃദയം തേടി
ഇനിയും ഈ കണ്ണുനീര്‍ താലത്തില്‍
ചിറകരിഞ്ഞ കടവാവലുകള്‍
എന്‍റെ സ്വപ്നകവാദത്തിനു കാവലിരിക്കുന്നു
എന്തിനെന്നറിയാത്ത ഞാനും
എന്തിനെന്നറിയുന്ന്ന ഞാനും
തീച്ചൂളയില്‍ കൊടിയടയാല്ങ്ങളായി
സമരച്ചുവടുകള്‍ മറക്കാതെ
നടക്കാം ഇനിയും
വചനപ്രത്യയങ്ങള്‍
വിരിക്കാം പോരിന്റെ
സൌഹൃദ മാപിനികള്‍
Subscribe to:
Posts (Atom)







