അവര്‍ അപരാഹ്നങ്ങളെ കാത്തിരിക്കുന്നവരാണ്
കാലത്തിന്‍റെ നെറുകയിലെ അപശകുനങ്ങള്‍
ചിലര്‍ പറയുന്നു : അവര്‍ അവധൂതന്‍മാരുടെ അവശേഷിപ്പുകളാണ്
വിപരീത കാലത്തെ പ്രവാചകന്‍മാര്‍
ഉച്ചവെയിലിന്‍റെ വ്യതിയാനങ്ങളില്‍ അവര്‍ നിറം മാറിയിരുന്നില്ല
അവര്‍ നാടക ശാലകളില്‍ നിന്നോ
കശാപ്പു ശാലകളില്‍ നിന്നോ വന്നവരല്ല
ഇന്നലകളില്‍ പളുങ്ക് പാത്രങ്ങലോ കുന്നിക്കുരുവോ
പറക്കി നടന്ന നാടോടികളാകം ഇവരില്‍ പലരും
സായാഹ്ന നഗരങ്ങളില്‍ അവര്‍ തണല്‍ മരങ്ങളായി
നിഴലുകളുടെ നെടുവീര്‍പ്പുകള്‍ പങ്കിട്ടുതിന്നു
ഒരു പക്ഷെ, അവര്‍ നടന്നടുക്കുന്ന തീരങ്ങള്‍

ചാര മണല്‍ കുഴമ്പുകളില്‍ തീര്‍ത്തതാവാം
എന്നിരുന്നാലും അവര്‍ മാളങ്ങളില്‍ ഒളിക്കുന്നില്ല
വിടുവായന്മാരുടെ കച്ചേരിയില്‍ ഉന്മാദിക്കുന്നില്ല
ഇനി ഒരു ബാല്യത്തിനും പകരം വെക്കാന്‍
അവരുടെ കൈകളില്‍ ചാപല്യങ്ങലുണ്ടാവില്ല
മധ്യാഹ്ന തേജസിനോടെ യാചിക്കുവാന്‍ അവര്‍ കൂട്ടാക്കിയില്ല
സായാഹ്ന സുമങ്ങള്‍ക്ക് കാവലിരിക്കുവാന്‍ അവര്‍ പോയതുമില്ല
കാലം, കാലത്തിന്‍റെ വഴിക്കും കോലം, കോലത്തിന്റെ വഴിക്കും പോകട്ടെ!
അങ്ങനെ അപരാഹ്നങ്ങള്‍ സ്വപ്നങ്ങളുടെ നെയ്ത്തുകാലമായി
അവരുടെ കണ്ണുകളെ കുഴക്കുവാന്‍ കാലം കൊതിക്കുന്നു
അവരുടെ നിശബ്ദതയിലേക്ക് തിരകള്‍ പാഞ്ഞടുക്കുന്നു
അവര്‍ തേടുന്ന കടലുകളും കടലെടുത്ത കനവുകളും
കനവുകള്‍ നെയ്ത കുപ്പായങ്ങളും എവിടെ?
അവരുടെ പിന്നില്‍ വേടന്മാരുടെ

ഒളിയമ്പുകളും മാടങ്ങളും ഉണ്ടാവാം
അവരുടെ മുന്നില്‍ തോണിയും തുഴക്കാരുമില്ല
ഓര്‍മയുടെ പിന്നാമ്പുറങ്ങളില്‍ ഒരു കിഴവന്‍ കാറ്റ് പോലുമില്ല
പുതുനാമ്പുകള്‍ കൊതിക്കുന്ന പാടങ്ങള്‍ അവരുടെ ഹൃദയത്തിലുണ്ട്
അവരുടെ താളങ്ങളില്‍ ഒരു പക്ഷെ രഹസ്യ ധ്വനികളുമുണ്ട്
എങ്കിലും അവരുടെ അപരാഹ്നങ്ങളില്‍ മതിലുകളില്ല
മാത്സര്യത്തിന്റെ കണക്കു പുസ്തകങ്ങളില്ല
ഉച്ചയുടെ വീര്യവും സായാഹ്ന സന്ധികളും
അവരെ കടന്നു പോയി; അഥവാ അവര്‍ കടന്നു പോയി
അപരാഹ്നങ്ങള്‍ ഹൃസ്വമാണ്
അതിന്‍റെ ഹൃദയം പക്ഷെ വിശാലമാണ്, വിലാപങ്ങള്‍ക്കപ്പുറം
അപരാഹ്നങ്ങളില്‍ സങ്കീര്‍ത്തനങ്ങള്‍ ഇല്ല, വെളിപാടുകളും
തീരം തീരത്തെ പുണരുന്നു, കാറ്റ് കടലിനെയും; അത്ര മാത്രം
- ഗോകുല്‍

പുതുനാമ്പുകള്‍ കൊതിക്കുന്ന പാടങ്ങള്‍ അവരുടെ ഹൃദയത്തിലുണ്ട്.
ReplyDeleteI like this line and the poem. Aparahnam thinte ardham enthanu?
Thanks Shammi :-)
ReplyDeleteAparahnam is the time between noon and the evening.
Here I mean the time between the heights of the life ( noon ) and the submission to the prevailing rule and order of the society ( evening).
Once again, thanks for the read !
Thanks Gokul, Now it is more clear
ReplyDelete