Monday, April 30, 2012

ഒരു പൈങ്കിളി കവിത !

അറബി കഥ പോലെ സുന്ദരമായിരുന്നു ആ ദിവസം
നീയും, ഞാനും, പിന്നെ മധ്യവേനലിലെ ആ വെയിലും

ആ സിമന്റ്‌ ബെഞ്ചില്‍ നീ കളര്‍ പെന്‍സിലുകള്‍ നിരത്തിയപ്പോള്‍,
എന്‍റെ വിയര്‍പ്പും നിറങ്ങളും ഒന്ന് ചേരുന്നത് ഞാന്‍ നിനച്ചില്ല

എന്തൊക്കെയോ ഞാന്‍ വരച്ചു വെച്ചു, 
നീളന്‍ വരകളും കുറുകിയ നിറങ്ങളും, ഒരു ചേര്‍ച്ചയില്ല, 
ശരി തന്നെ, പൊതുവേ ഞാന്‍ അങ്ങനെയാണ്

കാര്യത്തോട് അടുക്കുമ്പോള്‍ എന്തോ വലിയ അകല്‍ച്ച
അരനാഴിക നേരം പോലും, നിന്‍റെ കണ്ണുകള്‍ ചിമ്മിയില്ല

ഞങ്ങള്‍ക്ക് ചുറ്റും വലിയ മരങ്ങളുണ്ടായിരുന്നു
മിക്കതിനും കുഞ്ഞുകുഞ്ഞു ഇലകള്‍ മാത്രം 

എന്തുകൊണ്ടോ അന്നവിടെ മുഴുവന്‍ കുട്ടികളായിരുന്നു
പക്ഷെ ഞാന്‍ അവരെ ശ്രദ്ധിച്ചതെ ഇല്ല

ഇലകള്‍ മന്ത്രിച്ചതോന്നും കാര്യമാക്കിയില്ല
പാതയോരങ്ങള്‍ മറയുന്നത് പക്ഷെ കണ്ണില്‍ പെട്ടു

ഇത് പല യാത്രകളുടെ സംക്ഷിപ്തമാണ്
ഒടുവില്‍ വീണു കിടക്കുന്ന വന്മരങ്ങളുടെ ഇടയില്‍ 

അന്ന് നമ്മള്‍ ഒപ്പിയെടുത്ത കായലിന്‍റെ ഗമനം 
ഇന്നും നീ ഓര്‍ക്കുന്നുണ്ടാവം, വെള്ളിവെളിച്ചമുള്ള ഓളങ്ങള്‍ 

ആ ചിത്രങ്ങള്‍, ഒരു പക്ഷെ, നീ കരിച്ചു കളഞ്ഞിട്ടുണ്ടാവം
നീയും ഞാനും ഇല്ലാത്ത കാലങ്ങള്‍ക്കുള്ള മാപ്പുസാക്ഷികള്‍ 

അറബി കഥപോലെയായിരുന്നു ആ ദിവസങ്ങള്‍
ഏതോ ഇടവേളകള്‍ക്കായി പൊലിപ്പിച്ച പൊയ്മുഖങ്ങള്‍ പോലെ ...

- ഗോകുല്‍ 

Saturday, April 28, 2012

ഒരു കടല്‍തീരത്തെ വിരുന്നു സല്‍ക്കാരം

തൊരു കടല്‍ തീരമാണ്. അവിടെ ഞങ്ങള്‍ വിരുന്നുകാര്‍. കടലോരത്തില്‍ സമര്‍ഥന്‍മാരായ ബൈക്ക് സഞ്ചാരികള്‍ പാഞ്ഞടുക്കുന്ന തിരകളില്‍ കുരുങ്ങി വീഴുന്നത് ഞങ്ങള്‍ കണ്ടു. അവര്‍ എവിടെ നിന്ന് വന്നെന്നോ ആരെ തിരക്കി വന്നെന്നോ എനിക്കറിയില്ല. പക്ഷെ ഈയം പാറ്റകളെ പോലെ അവര്‍ തിരകളുടെ വിന്യാസത്തില്‍ മയങ്ങി വീണു കൊണ്ടേയിരുന്നു. ഈ വീടിന്‍റെ മൂന്നാമത്തെ നിലയില്‍ നിന്നും ഒരു കാഴ്ച്ചക്കാരനാവാന്‍ നല്ല രസമാണെന്നു കരുതാം. ഈ വീടിനു വിദൂരങ്ങളില്‍ കണ്ണുകള്‍ ഉണ്ടെന്നു നമുക്ക് അനുമാനിക്കാം.

പക്ഷെ ഞങ്ങള്‍ എങ്ങനെ എവിടെ എത്തി എന്ന് മാത്രം ചോദിക്കരുത് ... കാരണം ഇത് ഇന്നലത്തെ സ്വപ്നത്തിന്‍റെ ചില അവശേഷിപ്പുകള്‍ മാത്രമാണ്. ഇവിടെ ഞാനും അനുജനും പിന്നെ ഞാന്‍ അറിയാത്ത 
കുറെ മുഖങ്ങളും. ഇതൊരു കല്യാണ സല്ക്കരമാന്നെന്നു തോന്നുന്നു. അവിടത്തെ ആള്‍ക്കൂട്ടത്തില്‍ അവനും മറഞ്ഞു. പിന്നെ ഞാന്‍ കാണുന്നത് അവന്‍ കൊടുത്ത ഒരു കൊച്ചു കുടയുമായി നില്‍ക്കുന്ന സുന്ദരിയായ ഒരു സ്ത്രീയെയാണ്. ആ കുടയ്ക്കും അവരുടെ സാരിക്കും നീല നിറമാണ്. എനിക്കുറപ്പാണ് ഈ കുട വിദേശത്ത് നിന്നും കൊണ്ട് വന്നതാണ്. അത് കടലിനേക്കാള്‍ നീല നിറത്തിലുള്ളതായിരുന്നു.

ഞാന്‍ അവരോടു കയര്‍ത്തു ...

ഞാന്‍ അവിടെ എത്തുന്നതിനു മുന്‍പ് ജന്മ ഗ്രിഹതിലായിരുന്നു എന്നെനിക്കറിയാം. അവിടെയും അനുജന്‍ കൂടെ ഉണ്ടായിരുന്നു. ജീവിതത്തില്‍ വെറുക്കുന്ന പല മുഖങ്ങളോടും ഞാന്‍ സൌമ്യമായി സംസാരിച്ചു. 

ആ കുടെയുടെ അവകാശി ഞാന്‍ ആണെന്ന് പറഞ്ഞു. അവരുടെ മറുപടി എനിക്കിപ്പോള്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല. അപ്പോള്‍ ഞാന്‍ എത്ര കാലം പിന്നിലാണ് സഞ്ചരിക്കുന്നെതെന്നു അറിഞ്ഞിരുന്നില്ല !

Wednesday, April 18, 2012

അപരാഹ്നങ്ങളെ കാത്തിരിക്കുന്നവര്‍ ...

അവര്‍ അപരാഹ്നങ്ങളെ കാത്തിരിക്കുന്നവരാണ്
കാലത്തിന്‍റെ നെറുകയിലെ അപശകുനങ്ങള്‍ 

ചിലര്‍ പറയുന്നു : അവര്‍ അവധൂതന്‍മാരുടെ അവശേഷിപ്പുകളാണ് 
വിപരീത കാലത്തെ പ്രവാചകന്‍മാര്‍

ദുര്‍മേദസുള്ള രാത്രികളില്‍ അവര്‍ ഉറങ്ങിയിരുന്നില്ല
ഉച്ചവെയിലിന്‍റെ വ്യതിയാനങ്ങളില്‍ അവര്‍ നിറം മാറിയിരുന്നില്ല


അവര്‍ നാടക ശാലകളില്‍ നിന്നോ
കശാപ്പു ശാലകളില്‍ നിന്നോ വന്നവരല്ല


ഇന്നലകളില്‍ പളുങ്ക് പാത്രങ്ങലോ കുന്നിക്കുരുവോ
പറക്കി നടന്ന നാടോടികളാകം ഇവരില്‍ പലരും


സായാഹ്ന നഗരങ്ങളില്‍ അവര്‍ തണല്‍ മരങ്ങളായി
നിഴലുകളുടെ നെടുവീര്‍പ്പുകള്‍ പങ്കിട്ടുതിന്നു


ഒരു പക്ഷെ, അവര്‍ നടന്നടുക്കുന്ന തീരങ്ങള്‍ 
ചാര മണല്‍ കുഴമ്പുകളില്‍ തീര്‍ത്തതാവാം


എന്നിരുന്നാലും അവര്‍ മാളങ്ങളില്‍ ഒളിക്കുന്നില്ല
വിടുവായന്മാരുടെ കച്ചേരിയില്‍ ഉന്മാദിക്കുന്നില്ല


ഇനി ഒരു ബാല്യത്തിനും പകരം വെക്കാന്‍
അവരുടെ കൈകളില്‍ ചാപല്യങ്ങലുണ്ടാവില്ല


മധ്യാഹ്ന തേജസിനോടെ യാചിക്കുവാന്‍ അവര്‍ കൂട്ടാക്കിയില്ല
സായാഹ്ന സുമങ്ങള്‍ക്ക് കാവലിരിക്കുവാന്‍ അവര്‍ പോയതുമില്ല


കാലം, കാലത്തിന്‍റെ വഴിക്കും കോലം, കോലത്തിന്റെ വഴിക്കും പോകട്ടെ!
അങ്ങനെ അപരാഹ്നങ്ങള്‍ സ്വപ്നങ്ങളുടെ നെയ്ത്തുകാലമായി


അവരുടെ കണ്ണുകളെ കുഴക്കുവാന്‍ കാലം കൊതിക്കുന്നു
അവരുടെ നിശബ്ദതയിലേക്ക് തിരകള്‍ പാഞ്ഞടുക്കുന്നു


അവര്‍ തേടുന്ന കടലുകളും കടലെടുത്ത കനവുകളും
കനവുകള്‍ നെയ്ത കുപ്പായങ്ങളും എവിടെ?


അവരുടെ പിന്നില്‍ വേടന്മാരുടെ
ഒളിയമ്പുകളും മാടങ്ങളും ഉണ്ടാവാം


അവരുടെ മുന്നില്‍ തോണിയും തുഴക്കാരുമില്ല
ഓര്‍മയുടെ പിന്നാമ്പുറങ്ങളില്‍ ഒരു കിഴവന്‍ കാറ്റ് പോലുമില്ല


പുതുനാമ്പുകള്‍ കൊതിക്കുന്ന പാടങ്ങള്‍ അവരുടെ ഹൃദയത്തിലുണ്ട്
അവരുടെ താളങ്ങളില്‍ ഒരു പക്ഷെ രഹസ്യ ധ്വനികളുമുണ്ട്


എങ്കിലും അവരുടെ അപരാഹ്നങ്ങളില്‍ മതിലുകളില്ല
മാത്സര്യത്തിന്റെ കണക്കു പുസ്തകങ്ങളില്ല


ഉച്ചയുടെ വീര്യവും സായാഹ്ന സന്ധികളും
അവരെ കടന്നു പോയി; അഥവാ അവര്‍ കടന്നു പോയി


അപരാഹ്നങ്ങള്‍ ഹൃസ്വമാണ്
അതിന്‍റെ ഹൃദയം പക്ഷെ വിശാലമാണ്, വിലാപങ്ങള്‍ക്കപ്പുറം


അപരാഹ്നങ്ങളില്‍ സങ്കീര്‍ത്തനങ്ങള്‍ ഇല്ല, വെളിപാടുകളും
തീരം തീരത്തെ പുണരുന്നു, കാറ്റ് കടലിനെയും; അത്ര മാത്രം
- ഗോകുല്‍ 

Monday, April 16, 2012

In Praise Of Nightmares !

Lost lyres, and in their meters
I wake up in their nightmares

They have heights and depths
And menacing distances
Where they curl up riddles
Of your lies, your own wishes

They have oceans and tides
Where they sail away your anchors

They build your homes
Which you deserted long ago
And chain you in open skies

They have own vaults
Where they lure your memoirs
And they cloak you for carnivals

They will hear your voices
But imprison in the nether lands

They will show umpteen faces
But will return with your scars

They crawl beneath your mattress
And sting your unborn cells

When you wakeup
They will wed your sweat
With latent thoughts
Their flowers from vivid gardens

Even when they rot
In your daily chronicles
They love your submissions

When your nerves bleed
They pile up and prey for them

They bid farewell
In your perspirations and cowardice

When you dare not to bleed
When you care not to die
When you spare your lies
They travel for you
Unknowing the miles
And carry your dirts
And white your eyesight

Whatever they say
No matter what they do
However they last
Wherever they take me
I love them
Because I live in between them ...

Saturday, April 14, 2012

A Black Verse :

Another tree of life
Another frantic tide
Another lonely hamlet
Another fervent season
Another animal instinct

How many times
Can life tempt a life?
May be a hundred monsoons
Or even a summer solitude just once

Monsoons are best at lying 
Or to escape all the curses
Summer can't wait much longer
As it wakes up when it should

To ditch a serpentine tint
Or to draw a circus ring
Many options, downhill

We all fish in tears
And smoke at funerals
And shut a hundred doors
And split many more truths
In the point blank converses

An ill-gated hamlet in sight
A guarding animal
Unknown species and skills
Greeting its smells, rashes
Sweat and silver hair
Fuming eyes and scars
We can skip years of love and lust
In those homely gazes

What life snatches is through
And done its part and pays well
Who runs later, just meets their laces

Cheerful vintage is great
When the summer saplings are lost
Sure they had roots and ripened desires

Better off the seasons
A winter wilderness left

This is all a farce
And perhaps, dry dreams dressed up
As it is a tide that never saw the sea
But hopes to shear the shores, the least

Sunday, April 8, 2012

എങ്കിലും വാല്‍മീകങ്ങള്‍ മരിക്കുന്നില്ല ...

എല്ലാ മരങ്ങളും കടപുഴകുന്നു 
എങ്കിലും വാല്‍മീകങ്ങള്‍ മരിക്കുന്നില്ല
കാരണം അവരുറങ്ങുന്ന മണ്ണ് തന്നെയാണ് 
മധ്യാഹ്നങ്ങളില്‍ എല്ലാവരും മരുഭൂമികളാണ്
സന്ധ്യയുടെ ആലിംഗനം കാത്തുകിടക്കുന്ന മണല്‍ക്കൂനകള്‍
രാത്രികളിലെ സ്വേദപുഷ്പങ്ങള്‍ അവരെ വിശുദ്ധരാക്കുന്നു 

ഈ കുമിഞ്ഞു കൂടുന്ന ആലിപഴങ്ങള്‍
ഒരു വലിയ ശൈത്യത്തിന്‍റെ അവശേഷിപ്പുകള്‍
ഊര്‍ന്നിറങ്ങുന്ന വലിയ പെരുന്നാളുകള്‍ 
ഇവിടെ അമ്പരപ്പിന്റെ ഘോഷയാത്രകള്‍

ചെറിയ ദൈവങ്ങളും വലിയ ബിംബങ്ങളും
നിര നിരക്കുന്ന ധൂമക്കുന്നുകള്‍
അവിടെ പൂക്കുന്നു നെടുനീളന്‍ കുരിശുകള്‍
അവരെ ചുമക്കാന്‍ കളിമണ്‍ കൊമാളികളും

ചെറിയ വായില്‍ കരയുന്ന കുഞ്ഞിനു
ചുടു ചോറും, ചാത്തന്‍ സേവയും
പിന്നെ പൊട്ടക്കണ്ണന്റെ ജാതകവും
വൃദ്ധയുക്തിക്ക് ആയുസിന്‍റെ നീക്കിയിരിപ്പുകള്‍
അധികാരത്തിന്‍റെ ശീതള സായാഹ്നങ്ങള്‍ 

വെട്ടിയും തിരുത്തിയും വഴങ്ങിയും വിഴുങ്ങിയും
ചില കാളകൂട സര്‍പ്പങ്ങള്‍ വളരുന്നു
മറ്റുള്ളവരെ വിശ്വസിപ്പിക്കുന്നു
ഞങ്ങളാണ്; ആയുര്‍-വൃക്ഷത്തിന്‍റെ കാവല്‍ മാലാഖകള്‍ 

ഓര്‍ക്കുക; ഇന്നലകളിലെ വാല്മീകങ്ങളെ
മറന്നാലും സുഷുപ്ത മഹാമേരുക്കളെ
നിങ്ങളുടെ പുറ്റുകള്‍, മാളങ്ങള്‍, പാതാള ഗേഹങ്ങള്‍
കാത്തിരിക്കുന്നു മണ്ണിരകള്‍ പോലും വിസര്‍ജ്ജിക്കാത്ത കാലം 

- ഗോകുല്‍ 

Friday, April 6, 2012

വടക്കന്‍ കാറ്റിനെ അന്വേഷിക്കുന്നവര്‍ക്ക് ഒരു ആമുഖം :

ആഴങ്ങളുള്ള വാക്കുകളെ ഞാന്‍ പ്രണയിച്ചിരുന്നു
ഈറന്‍ ഉണങ്ങുന്ന ദിക്കുകളെയും
സ്വപ്നാടനങ്ങളുടെ താക്കോല്‍ പഴുതുകളെയും
അങ്ങനെ അങ്ങനെ, വടക്കന്‍ കാറ്റിന്‍റെ പല ശില്പ്പങ്ങളെയും

ഇടറിയ വഴികളില്‍, മഞ്ഞു മാസങ്ങളില്‍ 
അന്ധമായ സിരകളില്‍, മൂകമായ രാത്രികളില്‍
ചോദ്യങ്ങള്‍ അറിയാത്ത ഉത്തരങ്ങളില്‍
എന്‍റെ കവിതകള്‍ ഓട്ടകണ്ണടകളായി 
സൂര്യകാന്തികളില്ല, പകരം ഇണ പിരിയുന്ന സീല്‍ക്കാരങ്ങള്‍
ആനന്യതകളില്ല, അനുബന്ധങ്ങള്‍ മാത്രം

പാതിരാവിന്‍റെ കാവല്‍ക്കാരന്‍ 
പകല്‍ കിനാവുകളുടെ തടവുകാരനായി

പക്ഷെ ............................................

ഓരോ നിദ്രയും ഓരോ കാഴ്ചകളാണ്
കാഴ്ചകളില്‍ പലരും തിടമ്പുകള്‍
ചിലര്‍ തീരത്തടിയുന്ന തിരമാല ചില്ലുകള്‍ 

എല്ലാ കാഴ്ചകളും വിലയേറിയതാണ്
കാരണം ഓര്‍മ്മകള്‍ ഇല്ല എന്നതുതന്നെയാണ്

എല്ലാ ചില്ലുകളും കണ്ണാടികളാണ്
കാരണം ദ്രിശ്യങ്ങള്‍ പെറ്റുപെരുകുന്നു

തിടമ്പുകള്‍ മുഖങ്ങളെ തേടുന്നു; ഇടറിയാടുന്നു
ചിലത് ചിലമ്പുന്നു; കൂടെ ഞാനും എന്‍റെ എഞ്ചുവടികളും 
വന്യ പ്രകൃതിയില്‍, വാനര യുക്തിയില്‍ ഒരു ചതുരംഗം
ചില കളങ്ങളില്‍ കുതിരകളെ വിശ്ചീനം നിരത്തി
ഫിഷറിന്റെ നീക്കങ്ങള്‍ ഞാന്‍ നെയ്തു നോക്കി
പാളിയ കാലാളുകള്‍; പിണങ്ങിയ പിണിയാളുകള്‍
ഇല്ല ഞാന്‍; മറ്റൊരു കുതിര പന്തയത്തിനും
മറ്റെവിടെയോ ചിന്തകള്‍ കുരുങ്ങുന്നു

ചിലപ്പോള്‍ തോന്നുന്നു, എല്ലാം യാത്രകള്‍
തോരാത്ത പേമാരിയുടെ പത്തേമാരികള്‍
അവരുടെ തട്ടുകളില്‍ ഞങ്ങള്‍ അനേകം അന്വേഷികള്‍
ഇവിടെ പ്രഭാതങ്ങലില്ല, പ്രദോഷങ്ങളില്ല
പല നിറങ്ങളിലെ, നിലകളിലെ നിദ്രകള്‍ മാത്രം 
ഉണരുന്ന നേരം വേഗങ്ങള്‍ തിരിച്ചറിയുന്നില്ല

കാഴ്ചകളുടെ തുമ്പില്‍, തണലില്‍ ഞാന്‍
അതീത ശാസ്ത്രങ്ങളെ തിരയുന്നു; അലയുന്നു
നേര്‍ രേഖകളെ പല നാള്‍ കാത്തിരുന്നു
വജ്ര മുഖികളായ വാതായനങ്ങള്‍ കടന്നു പോയി
വിരാട സമുച്ചയങ്ങള്‍ക്കും വിമുഖം

നടക്കട്ടെ, നാളുകള്‍ തോറും
ചോരവറ്റിയ ചുണ്ടുകളും, നീര് വറ്റിയ കണ്ണുകളും
ഉള്ളിടത്തോളം;  ഒരു കടംകഥയുടെ  ഉള്ളടക്കം 
പെയ്യട്ടെ; ഒരു മഴ മുകിലിന്‍റെ തെര്‍വാഴ്ചക്കാലം

- ഗോകുല്‍ 

Tuesday, April 3, 2012

ഗന്ധക പുഷ്പങ്ങള്‍; അവരെന്‍റെ സാക്ഷികളാണ്

ഗന്ധക പുഷ്പങ്ങള്‍
ആരാണവര്‍ ? എവിടെ നിന്ന് വരുന്നു?
അവരെന്‍റെ സാക്ഷികളാണ്
മൂക നിശ്വാസത്തിന്റെ സീല്‍ക്കാര ബിംബങ്ങള്‍ 


അവര്‍ക്ക് പൂക്കുവാന്‍ കാലങ്ങളില്ല
ഉന്മാദത്തിന്റെ നിനവുകളില്ല
നിഴലുകളില്‍ അപഥ സന്ചാരങ്ങളില്ല
അവര്‍ക്ക് പടര്‍ന്നു കയറുവാന്‍ 
പ്രണയത്തിന്റെ സുന്ദര കല്പങ്ങലില്ല


എല്ലാ കാഴ്ചകളിലും കാഴ്ചപാടുകളിലും
അവരുടെ ഗന്ധം; അതിന്‍റെ ഉണര്‍വുകള്‍
അവിടെയും ഇലയും മുള്ളും കെട്ടുപിണഞ്ഞു കിടക്കുന്നു
വിശക്കുന്നവന്റെ അടിവയറ്റിലെ തേളുകള്‍ പോലെ
അര്‍ഥം അര്‍ഥത്തെ ഭയക്കുന്നു; 
ചുരം അടിവാരത്തിനെ എന്ന പോലെ


നീറുന്ന വിഴുപ്പുകള്‍ പേറുന്ന
യാത്രകളില്‍ ചതുപ്പുകള്‍ പ്രിയപ്പെട്ടതാണ്
അവിടെയാണോ ഇവര്‍ ഇതളിടുന്നത് ?
പക്ഷെ പറയാന്‍ മറന്നു; അവര്‍ക്ക് ഇതളുകളില്ല


ധ്യാനിക്കുന്ന പുഷ്പങ്ങള്‍
അവരുടെ മാത്രം അശോകവൃക്ഷങ്ങള്‍
അവിടെ മാത്രം എന്‍റെ സീതായനങ്ങള്‍
പൂജിക്കുവാന്‍ കബന്ധങ്ങളും കല്‍ഹാരങ്ങളും


ഓര്‍മകളുടെ കലശങ്ങളില്‍ കനലുകള്‍
സൂക്ഷിക്കുവാന്‍ വര്‍ണങ്ങളുടെ മാത്രകള്‍ മാത്രം
തീ കോരിയിട്ട കൊമര കാറ്റുകള്‍ ഇന്ന് വെറും കല്‍ക്കരി കൂനകള്‍ 


നിശാഗന്ധികള്‍ക്ക് കാവലിരിക്കുന്നവര്‍ സൂക്ഷിക്കുക
ചിലപ്പോള്‍ നിങ്ങളുടെ നിദ്രയില്‍ പാലത്തറകളും കടന്നുവരാം
ഒരു വാക്കിന് തിടമ്പ് കേട്ടിയാടിയ കാലം മറന്നു
ചലിക്കട്ടെ, കൂട്ടിനായൊരു ചക്കി പരുന്തു പോലുമില്ല പോലും!

ഗോകുല്‍ ..