Blog Search

Showing posts with label Art. Show all posts
Showing posts with label Art. Show all posts

Saturday, July 11, 2026

ചെറു കഥ : പ്രവേഗത്തിന്റെ പ്രിയദർശിനി

അവളുടെ
കണ്ണുകളിൽ ചോര പൊടിയാറില്ല, അവളുടെ ചുണ്ടുകളിൽ പുഞ്ചിരി മായാറില്ല. അവളുടെ ദൃശ്യ കോണുകളിൽ ദൃഢതയുള്ള ഒരായിരം ദീപങ്ങൾ ഞാൻ കാണുന്നു. അവളുടെ കുസൃതിയിലും പദസരത്തിന്റെ കിലുക്കത്തിലും വല്ലാത്ത വേഗം ഞാൻ അറിയുന്നു. അവൾ എന്തോ തിരയുന്നു, തേടുന്നു. അവളുടെ നാൾവഴികളിലെ ഒരു ജ്വാലയാകാൻ എനിക്ക് കഴിയുമോ? അവളുടെ ചിറകുകൾക്ക് ചാരുത നൽകാൻ എന്റെ ചിത്രങ്ങൾക്കു കഴിയുമോ? എനിക്കറിയില്ല. അവളുടെ നിശബ്ദതയിൽ ഒരു നേർത്ത ബിന്ദുവാകാൻ എനിക്ക് കഴിഞ്ഞേക്കാം. അത്ര മാത്രം.