Thursday, November 15, 2012

മിന്നാമിനുങ്ങിന്റെ ദേശങ്ങള്‍ :

വെളിച്ചമില്ലാത്ത ദേശത്തില്‍ ഈയാംപാറ്റകളും
മധുരമറിയാത്ത നാടുകളില്‍ തേനീച്ചകളും കൊല്ലപെടുന്നില്ല
വെളിച്ചം വെളിച്ചത്തെയോ മിന്നാമിനുങ്ങിനെയോ പോലും കാണുനില്ല

അഥവാ, കാഴ്ചകള്‍ അര്‍ഥം തേടുന്നത് ബിംബങ്ങളിലാണ് 
ഇന്നലത്തെ സ്വപ്നത്തിലെ തൂണുകള്‍ പോലുള്ള മനുഷ്യര്‍ 
ഇന്നത്തെ മൃതമായ വിശ്വാസങ്ങളായിരിക്കാം 

കുഴിയിലെ ചതുപ്പിലെ ജീവിതങ്ങള്‍ക്ക് തമസും ഗര്‍ത്തങ്ങളും ഇല്ലേ ഇല്ല
അവരുടെ ശ്വാസം നമ്മുടെ നെടുവീര്‍പ്പിനെക്കാള്‍ ഈര്പ്പമുള്ളതാണ്

ഓര്‍മകളിലെ ഒരു മുഖം, സ്വപ്നങ്ങളില്‍ സ്നേഹത്താല്‍ പെറ്റുപെരുകുന്നു 
അങ്ങനെ ഒരു പുഞ്ചിരി ഒരായിരം മുഖങ്ങളാവുന്നു 

ഒരു പ്രിയപ്പെട്ട വളര്‍ത്തു മൃഗം, പല കാലങ്ങളില്‍ ജനിക്കുന്നു 
നാളെയുടെ ചൂടില്‍ ഞാന്‍ ഞെരുങ്ങുമ്പോള്‍, ഇന്നലകളിലെ ആകാശങ്ങള്‍ 

അവരുടെ മേഘങ്ങള്‍, മഞ്ഞു വീഴ്ചകള്‍, അവര്‍ക്കായി കാത്തിരിക്കുമ്പോള്‍ 
ഇടവേളയില്‍ ഞാനും കണ്ണാടികളിലെ വിപരീതങ്ങളും മാത്രം 

- ഗോകുല്‍ 

No comments:

Post a Comment