Sunday, November 11, 2012

20 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഒരു രാത്രി

ഇന്ന് നല്ല വെയിലായിരുന്നു, കരുതിയത്‌ പോലെ
കറുത്ത സൂര്യന്‍റെ ചുവന്ന നെറ്റിയിലെ വെളുത്ത വെയില്‍
അതില്‍ മഞ്ഞ തൊലിയുള്ള ഞങ്ങള്‍ നീലിച്ചു പോയി
അടുക്കും തോറും കാലം അകന്നു കൊണ്ടേയിരുന്നു
ചക്രവാളങ്ങളിലെ അഗ്നി പുഷ്പങ്ങള്‍ പോലെ
അകലും തോറും അവളെന്നെ പിന്തുടര്‍ന്ന് കൊണ്ടേയിരുന്നു
കടല്‍ തീരത്തിലെ തുറുങ്കിലിട്ട തിരമാലകള്‍ പോലെ














ഇപ്പോള്‍ രാത്രിയിലെ ഏതോ ഒരു യാമം
അകലം ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല
ജനാലയിലൂടെ ഞാനൊരു ഇടവഴി കാണുന്നുണ്ട്
ഒട്ടേറെ പ്രതിമകളുള്ള, മുഴുത്ത കല്ലുകളുള്ള ഒരിടവഴി
ചായകോപ്പുകള്‍ നിരനിരയായി എന്റെ നാല് ചുറ്റും

അന്ന് ഞാന്‍ കരുതാത്ത നിഴലുകള്‍
കനല്‍ വാരിയിട്ട കടലാസ് കഷ്ണങ്ങള്‍
ഇവിടെ ഈയാംപാറ്റകള്‍, നൃത്തച്ചുവടുകളോടെ
രാത്രിയിലെ നെടുവീര്‍പ്പുകള്‍ പകലില്‍ വെറും പാഴ്ചിന്തുകള്‍
ശാന്തതയും ശൂന്യതയും തമ്മിലെ അകലങ്ങള്‍ അളക്കാവുന്നതാണ്

തിരിച്ചുപോകണമെന്നോ തിരുത്തണം എന്നോ ഞാന്‍  കരുതുന്നില്ല
ചെറിയ വാവലുകള്‍ക്ക്‌ പ്രിയം ഉയര്‍ന്ന്ന ചില്ലകളായിരുന്നു
വേരുകളില്‍ ഉറുമ്പ് തീനിയും ചിതലും വെന്തുണങ്ങിയ ചിരാതുകളും 

ഇത്രയും പിന്നിട്ട രാത്രിക്ക് വേണം വിരാടരൂപങ്ങള്‍
ചെംച്ചുണ്ടില്‍ ചായം ചാലിച്ച് നീ നില്‍ക്കുമ്പോള്‍
നടക്കാം ഞാന്‍ പറഞ്ഞൊഴിഞ്ഞ നാള്‍വഴികള്‍
കാലത്തിന്‍ നെറുകെ , സമയത്തിന് കുറുകെ ...

No comments:

Post a Comment