Tuesday, April 27, 2010

ജീര്‍ണലിസം !!

എന്താണ് പത്രപ്രവര്‍ത്തനം ?

സത്യം ചോദിക്കുന്ന ഒരു സംസ്കാരത്തിന്‍റെ തൊഴിലാണ് പത്രപ്രവര്‍ത്തനം. ഇന്ന് പത്രപ്രവര്‍ത്തകര്‍ക്ക് സത്യസന്ധതയെക്കാള്‍ ആവശ്യം സര്‍ഗാത്മകത ആണെന്ന് അധ്യാപകര്‍ പറയുമ്പോള്‍ അവിടെ പല വഴികളും തെറ്റുകലാനെന്നു തിരിച്ചറിയണം.   അസത്യം സര്‍ഗാത്മകതയുടെ ആവരണത്തില്‍ വിതരണം ചെയ്യുമ്പോള്‍ മുതലാളിമാരും അവരുടെ സ്ഥാപിത താത്പര്യങ്ങളും സംരക്ഷിക്കപെടുന്നു. തൊഴിലാളിക്ക് പാരിതോഷികങ്ങളും. ഈ ദൂഷിത വലയം വ്യാപിക്കുകയാണ്. പത്രപ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ വൃത്തങ്ങളില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുമ്പോള്‍ പ്രലോഭനങ്ങളും കൂടുകയാണ്. കൂടുതല്‍ വേഗത്തില്‍ നിങ്ങളുടെ തലച്ചോറിനെ അടിമചോരാക്കാനുള്ള വഴികള്‍ തുറക്കുകയാണ്. പകച്ചു നില്‍ക്കുന്നവര്‍ അനേകം. ജോര്‍ജ് ഓര്‍വെല്‍ ഈ കാലത്തില്‍ നമുക്ക് നല്ല മാതൃകയാണ്. ലോകം മുഴുവന്‍ സത്യസന്ധതയോടെ പത്രപ്രവര്‍ത്തനം നടത്തിയ അദ്ദേഹത്തിന്റെ നാള്‍ വഴികള്‍ നമുക്കോര്‍ക്കാം...

No comments:

Post a Comment