Wednesday, January 9, 2013

ചെറിയ ലോകങ്ങളുടെ കാവല്‍ക്കാരന്‍ ...

1
ഒരു കടുക് മണിയുടെ നിശബ്ദത
അതിന്റെ പുറകെ ഞാന്‍ സഞ്ചരിച്ചു

ചെറിയ ലോകങ്ങളില്‍ നിഴലുകള്‍ ഉണ്ടാവുമോ
ആ കടുക് മണിയോട് ചോദിച്ചു

ഒരു നെടുനീളന്‍ തെരുവിനെ കാണിച്ചു
അതിന്റെ കുറുകെ ഒരു പെരുമ്പാമ്പ്‌
അതും നിശബ്ദം

വലിയ ലോകവും വലിയ മരങ്ങളും
അതിലും വലിയ നിഴലുകളും
ചെറിയ കുങ്കുമ പൊട്ടു പോലുള്ള മനുഷ്യരും ഉള്ള നിമിഷങ്ങള്‍

2
സ്വപ്നങ്ങളുടെ നെരിപ്പോടുകള്‍
അത് ഒരു ബാധ്യത ആയിരുന്നു
ഇനിയും ഉപമകള്‍ക്ക് പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല

3
ഒരു നേര്‍ വര വരച്ചാല്‍ അതില്‍ നൂറു നൂറു വളവുകള്‍
അതിലേറെ പ്രശ്നം വൃത്തങ്ങള്‍
ബിന്ദുക്കള്‍ അദൃശ്യവും മാന്ത്രികവും ആയിരിക്കുന്നു

കണ്ണുകളുടെ പ്രശ്നം അവരൊന്നും കാണുനില്ല എന്നതാണ്
എപ്പോഴും കണ്ണുകള്‍ ചിതിച്ചു കൊണ്ടേയിരിക്കുന്നു
അതുകൊണ്ട് തന്നെയാണ് ഗര്‍ത്തങ്ങളില്‍ അപായം പതിയിരിക്കുന്നത്‌

പലപ്പോഴും കത്തി പടരുന്ന വനാന്തരങ്ങളില്‍
സത്യങ്ങള്‍ ചരങ്ങളായി തീരുന്നില്ല
ഉരഗങ്ങള്‍ക്കൊപ്പം അവരും സഞ്ചരിക്കുന്നു

No comments:

Post a Comment