മലമുകളിലെ ഹിമപാതം ഇവിടെ ഒരു വിഷയമല്ല
ഇത് സമതലങ്ങളിലെ മഞ്ഞുകാലത്തിന്റെ പ്രശ്നമാണ്
ഇവിടെ തീവണ്ടികള്‍ വന്നു കൊണ്ടേയിരിക്കുന്നു
അവരുടെ ചൂളംവിളികളും പാളങ്ങളുടെ വിറങ്ങലിപ്പും
അതാണെന്റെ പ്രശ്നങ്ങള്‍; പ്രേരണകള്‍; പ്രതീക്ഷകള്‍
ഇവിടെ കുറിയ മനുഷ്യന്മാരും അതിലും കുറുകിയ 'വന്‍' മരങ്ങളുമേ ഉള്ളു
മഞ്ഞിന്റെ മറയത്തു പലപ്പോഴും ഞങ്ങള്‍ മറക്കാന്‍ പഠിച്ചിരുന്നു
പൊളിഞ്ഞു വീഴുന്ന ആകാശ താമരകളെ ഞങ്ങള്‍ കണ്ടിരുന്നില്ല
അങ്ങനെ മലര്ന്നു കിടന്നുറങ്ങാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു
എല്ലാം ഈ തീവണ്ടികള്‍ വരുന്നതിനു മുന്‍പ്
മഞ്ഞുകാലം പല നെടുവീര്‍പ്പുകളുടെയും അവസാനമാണ്
കാത്തിരിപ്പുകള്‍ക്ക് സമാന്തരമായി ശൈത്യം പുതപ്പു വിരിക്കുന്നു
ഇവിടെ തീവണ്ടികള്‍ മണ്ണിരകളെ പോലെ ആണ്
തുടക്കവും ഒടുക്കവും ആരും അന്വേഷിച്ചതെയില്ല
എല്ലാ ചുവടുകളും ചതുപ്പുകളില്‍ അവസാനിച്ചു
തിരോധാനം ഒരു രസമുള്ള അവസ്ഥയാണ്
അല്ല, അവസ്ഥന്തരമാണ് , അതിന്റെ ഹരത്തില്‍ ആ നഗരം മുങ്ങി പോയി
അതിന്റെ നെറുകയിലെ മുടിയടയാളമായി ഈ തീയും പുകയും മാത്രം\
- ഗോകുല്‍

No comments:
Post a Comment