കാപ്പികടയില്‍ ഒരു പുഞ്ചിരി മാത്രം ബാക്കി
ഇരുളിന്റെ പൊരുളില്‍ എന്തിനു ഞാന്‍ ചിരിചെന്നറിയില്ല
അന്നും ഇന്നും
വിയര്‍പ്പും വിയര്‍പ്പും മാത്രമറിയുന്ന ഒരു ഗന്ധം
ഞാന്‍ ഒരു സീല്‍ക്കാരം ഇല്ലാത്ത നാഗമായി ആ ശകടത്തില്‍
ചുരുണ്ട് കൂടി, ഇപ്പോഴും സീല്ക്കാരങ്ങള് ഇല്ലാത്ത രാത്രികള്‍
അന്ന്യമായി തോന്നാം
പകലുകളില്‍ നമ്മള് ചിന്തികുന്നില്ല
എന്ന് ഞാന്‍ ഈ രാത്രിയിലെ നീറുന്ന നിശബ്ദതയില്‍ ചിന്തിക്കുന്നു
എന്തുകൊണ്ട് ഞാന്‍ എന്റെ പകലുകളെ മൂകമാക്കുന്നു
എന്ന് പരിതപിക്കെണ്ടിയിരിക്കുന്നു
പക്ഷെ വേണ്ട
പകലുകളില്‍ ഞാന്‍ നാണയങ്ങള്‍ കൊയ്യുന്നു
നിശബ്ദതകളെ വിതക്കുന്നു
ഉറങ്ങി വീഴുമ്പോഴും, സഹായത്രികരോട് സ്നേഹപൂര്‍വ്വം
എന്റെ സ്ഥലങ്ങള്‍ ഞാന്‍ അറിയുന്നു
പരിമിതിയുടെ ആഴങ്ങള്‍ ആസ്വദിക്കുന്നു
ഞാന്‍ ആ സഞ്ചരിക്കുന്ന രാത്രിയുടെ വിരുന്നുകാരന് മാത്രം
അവിടുത്തെ ഗ്രഹങ്ങളും ധൂമങ്ങളും ധൂളികളും ധൂമകേതുക്കളും നക്ഷത്രങ്ങളും
അവരെ ഞാന്‍ തിരിച്ചറിയുന്നില്ല
രാത്രികള്‍, അവര്‍ നമ്മുടെ കാലത്തിലെ അവസാനത്തെ സത്യങ്ങളാണോ?
പണത്തിന്റെ തണലോ, സുഖത്തിന്റെ സുഷുപ്തികളോ, വഴികലോടുള്ള ഭയങ്ങളോ
ഒരു പക്ഷെ ഇതെല്ലമോ നമ്മളെ ഉറക്കുന്നു
നീണ്ടു കിടക്കുന്ന സത്യങ്ങളോ നിവര്‍ന്നു കിടക്കുന്ന വഴികളോ
അനാഥമായ നിഴലുകളോ ഇവരെല്ലമോ
ഇവരെല്ലമായിരുന്നു എന്റെ പാതിരാ വണ്ടിയിലെ സഹയാത്രികര്‍
എന്റെ കമ്പിളി പുതച്ച പകലുകളിലും നഷ്ടമായ നെടുവീര്പുകളിലും
ഇനി ഞാന്‍ അവരെ തിരയില്ല
ഇനിയും സഞ്ചരിക്കാം പാതിരവണ്ടിയിലും
ഒന്നും പ്രതീക്ഷിക്കാത്ത പുഞ്ചിരിക്ക്കുന്ന യാമാങ്ങളിലും
നിഴലുകള്‍ മാത്രം വെളിച്ചങ്ങള്‍