Saturday, September 11, 2010
നഗരങ്ങളില്‍ ഇങ്ങനെയും രാപാര്‍ക്കാം
തെരുവോരങ്ങളിലെ ഓടകളില്‍ ആര്‍ത്തനാദങ്ങള്‍
ഒഴുക്കിന്റെ ഓളങ്ങളില്‍ തെളിമയുടെ അഴുക്കുകള്‍
തീരാത്ത ചുമരുകള്‍ തേടുന്ന നിഴാലുകള്‍
അവരെന്‍റെ അപരഹ്നങ്ങളെ തേടുന്നു
മാത്രകള്‍ മാത്രം മന്ത്രിച്ച മിഥ്യകള്‍
എന്‍റെ നിദ്രയില്‍ ഒരു ഒട്ടകപക്ഷി
തലപൂഴ്ത്തി, അത് ഞാന്‍ അറിഞ്ഞില്ല
ചൂഴ്ന്നെടുത്തു ചുടല കണ്ണീര്‍ കിനാവുകള്‍
പിണങ്ങിമാറി താലോലിക്കുന്ന പുകച്ചുരുളുകള്‍
ഓര്‍മയില്‍ നിമ്നോന്നതങ്ങള്‍
ഓങ്ങി നില്‍ക്കുന്നു വിഷപ്പല്ലുകള്‍
അടിവേരുകളില്‍ ധൂമ ഗന്ധം പ്രവചനമായിരുന്നു
ഒരു കാടിന്റെ രോദനം കരിയിലകളുടെ താളമായിരുന്നു
പ്രതീക്ഷയുടെ മലകള്‍ നടന്നു നീങ്ങി
കണ്ടില്ല പക്ഷെ നിരാശയുടെ അഗാധ ഗര്‍ത്തങ്ങള്‍
ശേഷം കാണ്മൂ ശാന്ത സമുദ്രങ്ങള്‍
വീണുടഞ്ഞു പ്രിയ മണ്ണ് ചിറകുകള്‍
വരിയെദുക്കുനൂ ഞാന്‍ നിന്‍റെ ധൂളി പുഷ്പങ്ങള്‍
കോരിയിട്ടു വീണ്ടും പ്രിയപ്പെട്ട വേദനകള്‍
അലയുന്നു ആത്മാവിന്റെ നിയോഗങ്ങള്‍
പിച്ചവെയ്ക്കാം ഇനി ഈ മുടന്തന്‍ കാലങ്ങളില്‍
ഒടുങ്ങാത്ത പ്രണയം പ്രാണനെ ആശിച്ചു
കടവാവലുകള്‍ കാമത്തിന് വട്ടമിട്ടു
തിരിയുന്നു മനസിന്റെ അച്ചുതണ്ടുകള്‍
വിരിയുന്നു വേലിയെട്ടങ്ങളും വന്മരങ്ങളും
നിലക്കാത്ത തന്ത്രികള്‍ കണ്ണീര്‍ നിലങ്ങള്‍ക്ക് സാക്ഷി
കാത്തു നില്‍ക്കാം കവിതയുടെ കയ്യോപ്പുകള്‍ക്കായി മാത്രം
.
Subscribe to:
Posts (Atom)